play-sharp-fill
മണർകാട് പള്ളിയ്ക്കു സമീപം കണിയാംകുന്ന് റോഡ് ഇടിഞ്ഞു താണു ; റോഡിലുണ്ടായിരുന്ന ലോറി നീക്കം ചെയ്തപ്പോള്‍ കണ്ടത് വർഷങ്ങള്‍ പഴക്കമുള്ള കിണർ ; ഒഴിവായത് വൻ ദുരന്തം ;വീഡിയോ ദൃശ്യങ്ങൾ കാണാം

മണർകാട് പള്ളിയ്ക്കു സമീപം കണിയാംകുന്ന് റോഡ് ഇടിഞ്ഞു താണു ; റോഡിലുണ്ടായിരുന്ന ലോറി നീക്കം ചെയ്തപ്പോള്‍ കണ്ടത് വർഷങ്ങള്‍ പഴക്കമുള്ള കിണർ ; ഒഴിവായത് വൻ ദുരന്തം ;വീഡിയോ ദൃശ്യങ്ങൾ കാണാം

സ്വന്തം ലേഖകൻ

കോട്ടയം: മണർകാട് പള്ളിയ്ക്കു സമീപം കണിയാംകുന്ന് റോഡ് ഇടിഞ്ഞു താണു. സംഭവ സ്ഥലത്തുണ്ടായിരുന്ന ലോറി നീക്കം ചെയ്തപ്പോള്‍ കണ്ടത് വർഷങ്ങൾ പഴക്കമുള്ള കിണർ.

ഇന്ന് വൈകുന്നേരമാണ് സംഭവം. ഈ റോഡിലൂടെ ടിപ്പർ ലോറി കടന്ന് പോകുന്നതിനിടെ ലോറിയുടെ പിൻ ഭാഗത്തെ ചക്രം കുഴിയിലേയ്ക്ക് ഇടിഞ്ഞു താഴുകയായിരുന്നു. കുഴിയില്‍ പുതഞ്ഞ ടിപ്പർ ലോറി ജെസിബി ഉപയോഗിച്ച്‌ മാറ്റി. തുടർന്നാണ് റോഡിലെ വലിയ കുഴി ശ്രദ്ധയില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ നടത്തിയ പരിശോധനയിൽ വർഷങ്ങള്‍ക്ക് മുൻപുള്ള കിണറാണ് ഇതെന്ന് കണ്ടെത്തി. റോഡ് ടാറിങ് സമയത്ത് കിണർ മൂടാതെ നടത്തിയ നിർമ്മാണ പ്രവർത്തനമാണ് ഇപ്പോഴത്തെ അപകടത്തിന് കാരണം.