video
play-sharp-fill

വയനാട്ടിലെ തലപ്പുഴയിൽ തേയില തോട്ടത്തിന് തീപിടിച്ചു; ഫയർഫോഴ്‌സിലെ 2 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു; ഒരു ഏക്കറിലെ 300 തേയില ചെടികൾ കത്തി നശിച്ചു

വയനാട്ടിലെ തലപ്പുഴയിൽ തേയില തോട്ടത്തിന് തീപിടിച്ചു; ഫയർഫോഴ്‌സിലെ 2 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു; ഒരു ഏക്കറിലെ 300 തേയില ചെടികൾ കത്തി നശിച്ചു

Spread the love

മാനന്തവാടി: തലപ്പുഴ ബോയ്‌സ് ടൗണിന് സമീപം തേയില തോട്ടത്തിന് തീപിടിച്ചു. ഇവിടെയുള്ള ഗ്ലെന്‍ ലെവന്‍ എസ്റ്റേറ്റിലാണ് തീപിടിത്തമുണ്ടായത്. ഒരേക്കര്‍ സ്ഥലത്തുള്ള 300 തേയിലച്ചെടികള്‍ കത്തിനശിച്ചതായി മാനന്തവാടി ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തോട്ടത്തില്‍ ഉണങ്ങി നിന്ന അടിക്കാടുകള്‍ക്കിടയിലേക്ക്, വൈദ്യുതി ലൈനിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം തീപ്പൊരി വീണതാണ് അഗ്നിബാധയ്ക്ക് ഇടയാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഫയര്‍ഫോഴ്‌സിന്‍റെ രണ്ട് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി ഒരു മണിക്കൂറിലധികം സമയമെടുത്താണ് തീ അണച്ചത്. വെള്ളമെത്തിക്കാന്‍ കഴിയാത്തയിടത്ത് അടിക്കാടുകള്‍ അടക്കം നീക്കി തീ  നിയന്ത്രണ വിധേയമാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനന്തവാടിക്കടുത്ത പിലാക്കാവ് കമ്പമല വനപ്രദേശത്ത് ഇക്കഴിഞ്ഞ പതിനേഴിന് തീപിടിത്തമുണ്ടായിരുന്നു. ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്‍റ് നടത്തിയ അന്വേഷണത്തില്‍ ഇത് മനുഷ്യനിര്‍മിതമാണെന്ന് കണ്ടെത്തുകയും പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ദിവസങ്ങള്‍ക്ക് ശേഷമാണ് തലപ്പുഴയിലെ തേയില എസ്റ്റേറ്റിലും തീപിടിച്ചത്.