മന്നം ജയന്തി ദിനത്തില്‍ പുഷ്പാര്‍ച്ചന നടത്താൻ എത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ; കൈകൊടുത്തും കെട്ടിപ്പിടിച്ചും സ്ഥലത്ത് ഉണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Spread the love

കോട്ടയം: മന്നം ജയന്തി ദിനത്തില്‍ പുഷ്പാർച്ചന നടത്താൻ എത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. രാവിലെ പത്തുമണിയോടെയാണ് രാഹുല്‍ പെരുന്നയില്‍ എത്തിയത്.

video
play-sharp-fill

രാഹുലിനെ കണ്ട് എത്തിയ സ്ഥലത്ത് ഉണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവർത്തകർ കൈ കൊടുത്തും കെട്ടിപ്പിടിച്ചും രാഹുലിനെ സ്വീകരിച്ചു.

കോണ്‍ഗ്രസ് പ്രവർത്തകരോടൊപ്പം സൗഹൃദ സംഭാഷണങ്ങള്‍ നടത്തുകയും സെല്‍ഫി എടുക്കുകയും ചെയ്തു. തുടർന്ന് മന്നം സമാധിയില്‍ പുഷ്പാർച്ചന നടത്തിയതിന് പിന്നാലെ രാഹുല്‍ മടങ്ങുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡന ആരോപങ്ങളില്‍ രാഹുലിന്റെ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടിയിരുന്നു. ജനുവരി ഏഴ് വരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി പരിഗണിക്കും.