play-sharp-fill
മണർകാട് ജംഗ്ഷനിൽ നിൽക്കെ ചുവന്ന കാറിലെത്തിയ ‘അങ്കിൾ’ പൊറോട്ടയും ചാറും വാങ്ങി നൽകി; മാംഗോ ജ്യൂസും ചോക്ക്‌ളേറ്റും കഴിച്ചതോടെ മയങ്ങി വീണു; ഗർഭിണിയാണെന്നറിഞ്ഞത് ഒരു മാസത്തിന് ശേഷം; പാമ്പാടി സ്വദേശിയായ പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി ഇങ്ങനെ

മണർകാട് ജംഗ്ഷനിൽ നിൽക്കെ ചുവന്ന കാറിലെത്തിയ ‘അങ്കിൾ’ പൊറോട്ടയും ചാറും വാങ്ങി നൽകി; മാംഗോ ജ്യൂസും ചോക്ക്‌ളേറ്റും കഴിച്ചതോടെ മയങ്ങി വീണു; ഗർഭിണിയാണെന്നറിഞ്ഞത് ഒരു മാസത്തിന് ശേഷം; പാമ്പാടി സ്വദേശിയായ പതിനാലുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി ഇങ്ങനെ

തേർഡ് ഐ ബ്യൂറോ

പാമ്പാടി: മണർകാട് ജംഗ്ഷനിൽ നിൽക്കെ ചുവന്ന കാറിലെത്തിയ ‘അങ്കിൽ’ കാറിൽ കയറ്റിക്കൊണ്ടു പോയെന്നും പൊറോട്ടയും ചാറും വാങ്ങി നൽകി, ശേഷം ജ്യൂസ് കുടിക്കാൻ നൽകിയതോടെ താൻ മയങ്ങി വീണെന്നും പാമ്പാടിയിൽ പീഡനത്തിന് ഇരയായി ഗർഭിണിയായ പതിനാലുകാരിയുടെ മൊഴി. മണർകാട് വച്ചു പീഡനത്തിന് ഇരയായി ഗർഭിണിയാകുകയും, അമിത രക്തസ്രാവത്തെ തുടർന്നു കുട്ടി മരിച്ചു പോകുകയും ചെയ്ത പതിനാലുകാരിയുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്.


സംഭവത്തെപ്പറ്റിയുള്ള കുട്ടിയുടെ മൊഴി ഇങ്ങനെ –
തിരുവനന്തപുരം സ്വദേശിയായ മാതാവും, പതിനാലുകാരിയും, പന്ത്രണ്ടുകാരനായ സഹോദരനും പാമ്പാടിയിലെ വീട്ടിലാണ് താമസിച്ചിരുന്നത്. കുട്ടിയുടെ പിതാവ് അഞ്ചു വർഷം മുൻപ് മരിച്ചു പോയിരുന്നു. ഇതേ തുടർന്നു മാതാവ് ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്താണ് കുടുംബം നോക്കിയിരുന്നത്. കൊവിഡ് ലോക്ക് ഡൗണും, പ്രതിസന്ധിയും ഉടലെടുത്തതോടെ അമ്മയുടെ ജോലി നഷ്ടമായി. തുടർന്നു, പാമ്പാടിയിലെ ഒരു മീൻ കടയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡനത്തിന് ഇരയായ പെൺകുട്ടിയും സഹോദരനും ചിരട്ടയിൽ കരകൗശല വസ്തുക്കൾ നിർമ്മിച്ച ശേഷം വിൽപ്പന നടത്തുകയാണ് ചെയ്തിരുന്നത്. ഇതേ തുടർന്നു കുട്ടികൾ ഇത്തരത്തിൽ സാധനങ്ങൾ വിൽക്കുന്നതിനായി പാമ്പാടിയിലെയും മണർകാട്ടെയും കടകളിലും സ്ഥാപനങ്ങളിലും പോകുന്നത് പതിവായിരുന്നു. ഏപ്രിൽ 16 ന് പീഡനത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടി തനിച്ചാണ് സാധനങ്ങൾ വിൽക്കുന്നതിനായി മണർകാട് ഭാഗത്ത് എത്തി. തുടർന്നു, പ്രദേശത്തെ കടകളിലും സ്ഥാപനങ്ങളിലും കയറിയിറങ്ങി വിൽപ്പന നടത്തി.

വൈകിട്ട് മൂന്നു മണിയോടെ കുട്ടി വിൽപ്പന ഏതാണ്ട് പൂർത്തിയാക്കി. ഈ സമയം കയ്യിൽ ഒരു കരകൗശല വസ്തു മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. മണർകാട്ടെ ഫെഡറൽ ബാങ്കിലും സാധനം വിറ്റ ശേഷം തിരികെ മടങ്ങാൻ ഒരുങ്ങുന്നതിനിടെ ഒരു ചുവന്ന കാർ മുന്നിൽ നിർത്തി. കരകൗശല വസ്തു താൻ വാങ്ങാമെന്നും, പക്ഷേ കയ്യിൽ പണമില്ലെന്നും വീട്ടിലെത്തിയാൽ പണം നൽകാമെന്നും കാറിലെത്തിയ അങ്കിൽ പറഞ്ഞു. കുറച്ചധികം നേരെ ഇയാൾ നിർബന്ധിച്ചതോടെ പെൺകുട്ടി കാറിൽ കയറി. തുടർന്നു, നേരെ മണർകാട്ടു നിന്നും തിരുവഞ്ചൂർ ഭാഗത്തേയ്ക്കു കാർ ഓടിച്ചു പോയി.

തുടർന്നു, തിരുവഞ്ചൂർ ഭാഗത്തു വച്ച് കാർ നിർത്തി ഒരു ഹോട്ടലിൽ കയറിയ ഇരുവരും ഭക്ഷണം കഴിച്ചു. ഇവിടെ നിന്നും തിരികെ എത്തുന്നതിനിടെ അങ്കിളിന്റെ കയ്യിൽ ചോക്ക്‌ലേറ്റും, മാംഗോ ജ്യൂസും ഉണ്ടായിരുന്നു.

ഈ ജ്യൂസും, ചോക്ലേറ്റും നൽകിയോടെ താൻ മയങ്ങിയതായി പെൺകുട്ടി പറയുന്നു. ഇതിനു ശേഷം വൈകിട്ട് അഞ്ചു മണിയോടെയാണ് പെൺകുട്ടി ഉണർന്നത്. ഈ സമയം കാർ മണർകാട് ബസ് സ്റ്റോപ്പിലെത്തിയിരുന്നു. തുടർന്നു, കാറിൽ നിന്നും ഇറങ്ങി ബസിൽ കയറി പാമ്പാടി ഭാഗത്തേയ്ക്കു പോയി.

പിറ്റേന്നു രാവിലെയാണ് വയറ്റിലും സ്വകാര്യ ഭാഗങ്ങളിലും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. പിന്നീട് ഒരു മാസത്തിനു ശേഷം ഛർദിലും അസ്വസ്ഥതയും അനുഭവപ്പെട്ടെങ്കിലും മരുന്ന് കഴിച്ച് മാറ്റിയെടുക്കുകയായിരുന്നു.

തുടർന്നു, കഴിഞ്ഞ ഞായറാഴ്ച വീണ്ടും വയർവേദന എടുത്തു. ഈ വയർ വേദനയുമായി പാമ്പാടി താലൂക്ക് ആശുപത്രിയിൽ എത്തി നടത്തിയ പരിശോധനയിലാണ് അമിതമായ ബ്ലീഡിംങ് കണ്ടെത്തിയതും, കുട്ടി ഗർഭിണിയാണ് എന്നു തെളിഞ്ഞതും. തുടർന്നു കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു അയച്ചെങ്കിലും ഗർഭസ്ഥ ശിശു മരിച്ചിരുന്നു.

സംഭവത്തിൽ പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നിർദേശാനുസരണം കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി കെ.എൽ സജിമോന്റെ മേൽനോട്ടത്തിൽ പാമ്പാടി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്ത്, മണർകാട് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.