video
play-sharp-fill
ഉമ്മയുണ്ട് പർദയിലാ, അമ്പലത്തില്‍ കയറാനാകുമോ എന്ന് താൻ ചോദിച്ചു: എന്താ മനാഫിക്കാ, പർദയില്‍ എന്ത് കാര്യം എന്നായിരുന്നു അവരുടെ മറുചോദ്യം: എന്നെയും ഉമ്മയെയും വിളിച്ച്‌ അമ്പലത്തില്‍ കയറ്റി ചായ തന്നു: ഇതില്‍പരം സന്തോഷം തനിക്ക് വേറൊന്നുമില്ലന്ന് അർജുന്റെ ലോറി ഉടമ മനാഫ്

ഉമ്മയുണ്ട് പർദയിലാ, അമ്പലത്തില്‍ കയറാനാകുമോ എന്ന് താൻ ചോദിച്ചു: എന്താ മനാഫിക്കാ, പർദയില്‍ എന്ത് കാര്യം എന്നായിരുന്നു അവരുടെ മറുചോദ്യം: എന്നെയും ഉമ്മയെയും വിളിച്ച്‌ അമ്പലത്തില്‍ കയറ്റി ചായ തന്നു: ഇതില്‍പരം സന്തോഷം തനിക്ക് വേറൊന്നുമില്ലന്ന് അർജുന്റെ ലോറി ഉടമ മനാഫ്

കോഴിക്കോട്: അർജുന്റെ ലോറി ഉടമ എന്ന പേരില്‍ സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചയാളാണ് മനാഫ്. പിന്നീട് പണം പിരിക്കലിന്റെ പേരില്‍ അർജുന്റെ വീട്ടുകാർ തന്നെ മനാഫിനെതിരെ രംഗത്തു വന്നിരുന്നു.

മനാഫിനെതിരെ കുടുംബം പരാതിയും നല്‍കിയിരുന്നു. അർജുന്റെ തെരച്ചിലുമായി ബന്ധപ്പെട്ട് തുടങ്ങിയ യുട്യൂബ് ചാനലിലൂടെയാണ് ഇയാള്‍ ചാരിറ്റിയുടെ പേര് പറഞ്ഞ് പണം പിരിച്ചതെന്നായിരുന്നു ആരോപണം. ചാരിറ്റി ആപ്പിന് അഞ്ചു ലക്ഷം രൂപയാകുമെന്നും അറിയാവുന്നവർ ആപ്പ് ഉണ്ടാക്കി തരണമെന്ന് പറഞ്ഞും വീഡിയോയിട്ടതും മനാഫിനെതിരെ വിമർശനം ഉയർന്നിരുന്നു.

ഇപ്പോള്‍ റിയല്‍ കേരള സ്റ്റോറി കണ്ടുവെന്നാണ് മനാഫ് പറയുന്നത്. എല്ലാ ഞായറാഴ്ചയും ഉമ്മയുമായി താൻ യാത്ര നടത്താറുണ്ട്. ഒരിക്കല്‍ കോഴിക്കോട് പോയപ്പോള്‍ ചായക്കട കണ്ട് പുട്ട്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിക്കാൻ കടയിലേക്ക് കയറാൻ പോകുമ്പോള്‍ കുറച്ച്‌ അമ്പലക്കമറ്റിക്കാർ വന്ന് തന്നെ ചായ കുടിക്കാൻ വിളിച്ചു. മനാഫിക്കാ വാ ചായ കുടിക്കാം..! എന്ന് പറഞ്ഞ് അമ്പലത്തിലേക്ക് വിളിച്ചു.

ഉമ്മയുണ്ട് പർദയിലാ, അമ്പലത്തില്‍ കയറാനാകുമോ എന്ന് താൻ ചോദിച്ചു. എന്താ മനാഫിക്കാ, പർദയില്‍ എന്ത് കാര്യം എന്നായിരുന്നു അവരുടെ മറുചോദ്യം. എന്നെയും ഉമ്മയെയും വിളിച്ച്‌ അമ്പലത്തില്‍ കയറ്റി ചായ തന്നു.

ഇതില്‍ പരം സന്തോഷം എനിക്ക് വേറൊന്നുമില്ല. ഇപ്പോള്‍ താൻ ഹാപ്പിയാണെന്നും മനാഫ് പറയുന്നു. ഇപ്പോള്‍ നിരവധി പരിപാടികളില്‍ ഉദ്ഘാടകനായും മുഖ്യാതിഥിയായി പോകുന്നയാളാണ് മനാഫ്.