video
play-sharp-fill
തങ്ങള്‍ ഒരു കുടുംബം, കുടുംബത്തില്‍ ചെറിയ പ്രശ്നങ്ങള്‍ സ്വാഭാവികം ; തങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകളും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു ; അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി

തങ്ങള്‍ ഒരു കുടുംബം, കുടുംബത്തില്‍ ചെറിയ പ്രശ്നങ്ങള്‍ സ്വാഭാവികം ; തങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകളും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തു ; അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖകൻ

കോഴിക്കോട്: അര്‍ജുന്റെ കുടുംബവും ലോറി ഉടമ മനാഫും തമ്മില്‍ കൂടിക്കാഴ്ച നടത്തി. തങ്ങള്‍ക്കിടയിലെ തെറ്റിദ്ധാരണകളും പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തുവെന്ന് ജിതിനും മനാഫും പ്രതികരിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരായ നൗഷാദ് തെക്കയില്‍, വിനോദ് മേക്കോത്ത് എന്നിവരാണ് കൂടിക്കാഴ്ചക്ക് മുന്‍കൈയെടുത്തത്.

തങ്ങള്‍ ഒരു കുടുംബമാണെന്നും കുടുംബത്തില്‍ ചെറിയ പ്രശ്നങ്ങള്‍ സ്വാഭാവികമാണെന്നാണ് മനാഫ് പറഞ്ഞത്. തെറ്റിദ്ധാരണകള്‍ സംസാരിച്ച് തീര്‍ത്തെന്നും മനാഫ് പറഞ്ഞു. താന്‍ ഉദ്ദേശിച്ച കാര്യങ്ങളല്ല വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ചര്‍ച്ചയായതെന്ന് ജിതിന്‍ പറഞ്ഞു. പറയാനുദ്ദേശിച്ചത് വാര്‍ത്താ സമ്മേളനത്തില്‍ പൂര്‍ത്തിയാക്കാനായില്ലെന്നും വര്‍ഗീയവാദിയാക്കിയതില്‍ വിഷമമുണ്ടെന്നും ജിതിന്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അര്‍ജുന്റെ കുടുംബത്തില്‍നിന്ന് സഹോദരീ ഭര്‍ത്താവ് ജിതിനെ കൂടാതെ സഹോദരി അഞ്ജു, സഹോദരന്‍ അഭിജിത്, ബന്ധു ശ്രീനിഷ് എന്നിവര്‍ പങ്കെടുത്തു. മനാഫിനെ കൂടാതെ കൂടുംബാംഗങ്ങളായ മുബീന്‍, അല്‍ഫ് നിഷാം, അബ്ദുല്‍ വാലി, സാജിദ് എന്നിവര്‍ പങ്കെടുത്തു.