ലോറി ഉടമ മനാഫിനെ പ്രതിപട്ടികയിൽ‌ നിന്ന് ഒഴിവാക്കിയേക്കും; അർജുനും കുടുംബത്തിനുമെതിരെ അപകീർത്തിപെടുത്തുന്ന വീഡിയോകൾ യൂട്യൂബിൽ ഇല്ലെന്ന് കണ്ടെത്തി

Spread the love

 

കോഴിക്കോട്: ഷിരൂർ മണ്ണിടിച്ചിലിൽ കൊല്ലപ്പെട്ട അർജുന്റെ കുടുംബത്തിന് നേരെയുണ്ടായ സൈബർ ആക്രമണ പരാതിയിൽ ലോറി ഉടമ മനാഫിനെ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയേക്കും. പ്രാഥമിക അന്വേഷണത്തിൽ മനാഫ് അപകീർത്തിപരമായി ഒന്നും ചെയ്തില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം.

 

ലോറി ഉടമ മനാഫ് എന്ന പേരിലുള്ള മനാഫിന്റെ യൂട്യൂബ് ചാനലിലെ വീഡിയോകളും പോലീസ് പരിശോധിച്ചു. വീഡിയോയിൽ അർജുനെയോ കുടുംബത്തെയോ അപകീർത്തിപ്പെടുത്തുന്ന വിധം പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. അതോടൊപ്പം സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകളും പോലീസ് പരിശോധിക്കുന്നുണ്ട്.

 

സിറ്റി പോലീസ് കമ്മീഷണർക്ക് അർജുന്റെ സഹോദരി അഞ്ചു നൽകിയ പരാതിയിൽ ചേവായൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വൈകാരികമായ ഇടപെടലുണ്ടായതിൽ അർജുന്റെ കുടുംബത്തോട് മാപ്പ് ചോദിക്കുന്നുവെന്നും മനാഫ് വ്യതമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group