ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസ്; മലയാളി യൂട്യൂബര്‍ മനാഫ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായേക്കും

Spread the love

ബംഗളൂരു: ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ മലയാളി യൂട്യൂബർ മനാഫ് തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായേക്കും.

പ്രത്യേക അന്വേഷണസംഘം ചോദ്യം ച്ചെയലിന് ആവശ്യപ്പെട്ട് മനാഫിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്നലെ ഹാജരാകാനാണ് ആവശ്യപ്പെട്ടത് എങ്കിലും ഓണം കണക്കിലെടുത്ത് ഇളവ് വേണമെന്ന മനാഫിന്റെ ആവശ്യം എസ്‌ഐടി അംഗീകരിച്ചിരുന്നു.

ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സ്ത്രീകളുടെ ഉള്‍പ്പെടെ നൂറിലേറെ മൃതദേഹം ധർമ്മസ്ഥലയില്‍ കുഴിച്ചിട്ടെന്ന സാക്ഷി ചിന്നയയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ മലയാളിയായ മനാഫ് യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ സംശയനിഴലിലുള്ള യൂട്യൂബർ ജയന്തിന്റെ സഹായത്തോടെയായിരുന്നു ഇത്. അറസ്റ്റിലായ ചിന്നയ്യയില്‍ നിന്നും, മകളെ കാണാനില്ലെന്ന് അവകാശവാദവുമായി എത്തിയ സുജാതാ ഭട്ടില്‍ നിന്നും കേസിലെ ഇവരുടെ ഇടപെടലുകളെ കുറിച്ച്‌ സൂചന ലഭിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം യൂട്യൂബർമാരെ കേന്ദ്രീകരിച്ചത്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് എസ് ഐടി മനാഫിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഓണവും ബലിപെരുന്നാളും കണക്കിലെടുത്ത് ഹാജരാക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് മനാഫ് ആവശ്യപ്പെടുകയായിരുന്നു.