
മാനന്തവാടി: പുഴയില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മാനന്തവാടി കമ്മന പയ്യപ്പിള്ളി പൗലോസ്-ബിന്ദു ദമ്പതികളുടെ മകന്‍ അതുല്‍ പോള്‍ (19) ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കമ്മന ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ നടക്കും. ഇന്നലെ രാത്രിയാണ് അതുൽ പോളിനെ പുഴയിൽ കാണാതായെന്ന സംശയത്തെ തുടര്‍ന്ന് തെരച്ചിൽ ആരംഭിച്ചത്. ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. രാവിലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാത്രിയില്‍ വള്ളിയൂര്‍ക്കാവ് പാലത്തിലെത്തിയ യുവാവ് പുഴയിലേക്ക് ചാടിയതായി പറയപ്പെടുന്നു. ഇക്കാര്യത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. എന്താണ് സംഭവിച്ചതെന്നകാര്യത്തിലടക്കം വിശദമായ അന്വേഷിക്കുമെന്നും ദുരൂഹത അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. അലീന പൗലോസ് ആണ് അതുലിന്റെ സഹോദരി.