പെരുമാറ്റത്തിൽ അസ്വാഭാവികത; ചോദിച്ചപ്പോൾ ഭാര്യയ്ക്കും മക്കൾക്കും തന്നെ വേണ്ടന്നും, ജീവിതം അവസാനിപ്പിക്കാൻ എത്തിയതെന്നും മറുപടി; പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ മൂലം രക്ഷപെട്ടത് അരൂർ സ്വദേശിയായ ഗൃഹനാഥൻ

പെരുമാറ്റത്തിൽ അസ്വാഭാവികത; ചോദിച്ചപ്പോൾ ഭാര്യയ്ക്കും മക്കൾക്കും തന്നെ വേണ്ടന്നും, ജീവിതം അവസാനിപ്പിക്കാൻ എത്തിയതെന്നും മറുപടി; പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ മൂലം രക്ഷപെട്ടത് അരൂർ സ്വദേശിയായ ഗൃഹനാഥൻ

സ്വന്തം ലേഖകൻ

പനങ്ങാട്: ഭാര്യയ്ക്കും മക്കൾക്കും തന്നെ വേണ്ടാതായതിനാൽ ആത്മഹത്യ ചെയ്യാനൊരുങ്ങിയ ഗൃഹനാഥൻ രക്ഷപെട്ടത് പ്രസാദ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടൽ മൂലം.

പാലം കടക്കുന്നതിനിടെ ഒരാൾ പാലത്തിന് മുകളിൽ ഫുട്പാത്തിൽ നിൽക്കുന്നതും കണ്ടു. പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പ്രസാദ്, ബൈക്ക് നിർത്തി പനങ്ങാട്ടേക്കുള്ള വഴി ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനങ്ങാട്ടേക്ക് കൈചൂണ്ടി കാണിക്കുന്നതിനിടെ അയാൾ കരയുന്നതു കണ്ട് കാര്യം തിരക്കി. ക്ഷുഭിതനായ അയാൾ മറുപടി പറയാൻ ആദ്യം മടിച്ചെങ്കിലും കാര്യമറിയാതെ പോകില്ലെന്ന പ്രസാദ് അറിയിച്ചു.

തന്റെ ഭാര്യയ്ക്കും മക്കൾക്കും തന്നെ വേണ്ടാതായെന്നും അതിനാൽ ജീവിതം അവസാനിപ്പിക്കാൻ എത്തിയതാണെന്നും പറഞ്ഞു. പിന്തിരിപ്പിക്കാൻ ശ്രമിച്ച പ്രസാദിനെ തട്ടിമാറ്റി ഇയാൾ മുന്നോട്ട് നടന്നു.

എന്നാൽ ഉടൻ തന്നെ പ്രസാദ് ഇയാളെ വട്ടം പിടിച്ചുനിർത്തി, തന്റെ സുഹൃത്തായ തൃപ്പുണിത്തുറ സ്റ്റേഷനിലെ മറ്റൊരു സി.പി.ഒ.യെ മൊബൈലിൽ വിളിച്ച് കാര്യം ധരിപ്പിച്ചു.

ഉടൻ പനങ്ങാട് സ്റ്റേഷനിൽ നിന്നും കൺട്രോൾ റൂമിൽ നിന്നും പോലീസെത്തി അയാളെ പനങ്ങാട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മകനെ വിളിച്ചുവരുത്തി, വേണ്ട ഉപദേശവും താക്കീതും നൽകി. അരൂർ സ്വദേശിയായ ഇയാളെ മകനോടൊപ്പം പറഞ്ഞയച്ചു.