‘ടിപ്പ് ടോപ്പ്’ വേഷം, ജെന്റിൽമാൻ ലുക്ക് ; എ.സി. കോച്ചിൽനിന്ന് പുതപ്പും തലയണ ഉറയും മോഷ്ടിച്ചു; യാത്രക്കാരനെ കൈയോടെ പിടികൂടി ജീവനക്കാർ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ: തീവണ്ടി എ.സി. കോച്ചിൽനിന്ന് പുതപ്പും തലയണ ഉറയും മോഷ്ടിച്ച യാത്രക്കാരനെ കൈയോടെ പിടിച്ചു. കണ്ണൂരിൽ ഇറങ്ങിയയാളുടെ ബാഗിൽനിന്നാണ് നാല് പുതപ്പും രണ്ട് തലയണയുറയും തീവണ്ടിയിലെ ബെഡ്‌റോൾ ജീവനക്കാർ കണ്ടെത്തിയത്. തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസിൽ എത്തിയതായിരുന്നു ഇയാൾ.

എ.സി. കോച്ചിൽനിന്ന് പുതപ്പ് മുതൽ തലയണ വരെ മോഷ്ടിക്കപ്പെടാറുണ്ട്. ആളുകളെ കിട്ടാറില്ല. കാരണം തേർഡ് എ.സി., സെക്കൻഡ് എ.സി.യിലെ യാത്രക്കാരുടെ ‘ടിപ്പ് ടോപ്പ്’ വേഷം തന്നെ. ഇത്തരം ജെന്റിൽമാൻ’ മോഷണം നടക്കുമ്പോൾ ബെഡ്‌റോൾ കരാർ ജീവനക്കാരുടെ കൈയിൽനിന്നാണ് ഏജൻസി നഷ്ടപ്പെട്ട തുക പിടിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മലബാർ എക്സ്പ്രസ് ഉൾപ്പെടെ മംഗളൂരു ഡിപ്പോയിൽനിന്നുള്ള അഞ്ച് തീവണ്ടികളിൽ മാത്രം ഒരുമാസം ശരാശരി 60 പുതപ്പുകളും 30-ലധികം തലയണയുമാണ് നഷ്ടമാകുന്നത്. മോഷണം കൂടിയതിനാൽ പല വണ്ടികളിലും ഇപ്പോൾ ത്രീ ടയർ എ.സി. കോച്ചിൽ ടവ്വൽ നൽകാറില്ല.