video
play-sharp-fill

നഗ്നനായി ശരീരത്തിൽ നല്ലെണ്ണ തേച്ച് രാത്രി പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുക; പിന്നീട് സ്ത്രീകളുടെ വസ്ത്രങ്ങൾ  മോഷ്ടിക്കുകയും ചെയ്യുന്ന പിടികിട്ടാപ്പുള്ളിയുമായ ചെമ്പലോട് മോഹൻ പൊലീസ് പിടിയിൽ

നഗ്നനായി ശരീരത്തിൽ നല്ലെണ്ണ തേച്ച് രാത്രി പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കുക; പിന്നീട് സ്ത്രീകളുടെ വസ്ത്രങ്ങൾ മോഷ്ടിക്കുകയും ചെയ്യുന്ന പിടികിട്ടാപ്പുള്ളിയുമായ ചെമ്പലോട് മോഹൻ പൊലീസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ
പാലക്കാട്: പാലക്കാട് നഗരം കേന്ദ്രീകരിച്ച് രാത്രി നഗ്നനായെത്തി പതിവായി മോഷണം നടത്തുന്നയാൾ അറസ്റ്റിൽ. നിരവധി മോഷണക്കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ ചെമ്പലോട് മോഹനനെയാണ് പോലീസ് അറസ്റ്റുചെയ്തത്.

ശരീരത്തിൽ നല്ലെണ്ണ തേച്ച് രാത്രിക്കാലങ്ങളിൽ നഗ്നനായെത്തിയാണ് ഇയാള്‍ മോഷണം നടത്തുന്നത്. രാത്രി നഗ്നനായി വന്ന് പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷണം നടത്തിയശേഷം സ്ത്രീകളുടെ വസ്ത്രങ്ങൾ കൊണ്ടുപോകുന്നതും ഇയാളുടെ രീതിയാണ്. പിടിക്കപ്പെടാതിരിക്കാൻ ശരീരത്തിൽ നല്ലെണ്ണ തേച്ചാണ് മോഷണത്തിനിറങ്ങുന്നത്.

കഴിഞ്ഞയാഴ്ച മണപ്പുള്ളിക്കാവ്, ചന്ദ്രനഗർ ഭാഗങ്ങളിൽ ഇയാൾ എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിരുന്നു. ഇതോടെയാണ് പാലക്കാട് എസ്.പി. ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം പ്രതിയെ പിടികൂടുന്നതിനായി അന്വേഷണസംഘത്തെ നിയോഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്ത മോഷണം നടത്താനുള്ള തയ്യാറെടുപ്പിനിടെയാണ് പോലീസ് പ്രതിയെ പിടികൂടുന്നത്. നിരവധി മോഷണക്കേസിൽ പ്രതിയായ ഇയാൾ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.

പാലക്കാട് നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സുജിത്കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. സുനിൽ, എസ്.ഐ. വേണുഗോപാൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ, താരീഖ്, നൗഷാദ് പി.എച്ച്., വിനീഷ്, മണികണ്ഠദാസ്, ആർ. രഘു എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.