
മകളെ കൊലപ്പെടുത്തിയ ശേഷം ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവന്ന പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; തടവുചാടിയത് ചീമേനി തുറന്ന ജയിലില്‍ നിന്നും; സുരക്ഷാ ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരുമെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍
കാസര്‍കോട്: ചീമേനിയിലെ തുറന്ന ജയിലില്‍ നിന്നും ചാടി രക്ഷപ്പെട്ട തടവുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒലയമ്പാടി പുതിയവയല്‍ കോളനിയിലെ പി ജെ ജയിംസ് എന്ന തോമസ് (58) ആണ് മരിച്ചത്.
മകളെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തരം ശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് തോമസ് ചീമേനി തുറന്ന ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വീടിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് തോമസ് തടവ് ചാടിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0