പ്രൊവിഡന്റ് ഫണ്ട് ലഭിച്ചില്ല; പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമനാണ് മരിച്ചത്. വിഷം കഴിച്ചാണ് മരിച്ചത്.

ഇന്നലെയാണ് സംഭവം.പിഎഫ് ലഭിക്കാത്തതില്‍ മനംനൊന്ത് ഇന്നലെയാണ് ശിവരാമന്‍ ഓഫീസിലെത്തി വിഷം കഴിച്ചത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനായിരുന്നു ശിവരാമന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group