video
play-sharp-fill

അനാഥാലയത്തില്‍ നിന്നായാലും ഒരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം നടത്തി തരണം ; 12 സെന്റ് സ്ഥലവും വീടുമുണ്ട് ; ആവശ്യവുമായി യുവാവ് പോലീസ് സ്റ്റേഷനില്‍ ;പൊലീസിന്റെ സഹായത്താൽ വിവാഹം നടക്കുമെന്നുള്ള പ്രതീക്ഷയിൽ 32കാരൻ

അനാഥാലയത്തില്‍ നിന്നായാലും ഒരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം നടത്തി തരണം ; 12 സെന്റ് സ്ഥലവും വീടുമുണ്ട് ; ആവശ്യവുമായി യുവാവ് പോലീസ് സ്റ്റേഷനില്‍ ;പൊലീസിന്റെ സഹായത്താൽ വിവാഹം നടക്കുമെന്നുള്ള പ്രതീക്ഷയിൽ 32കാരൻ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: 12 സെന്റ് സ്ഥലവും വീടുമുളള തനിക്ക് ഒരു വിവാഹം ശരിയാക്കിത്തരണമെന്ന പരാതിയുമായി യുവാവ് പൊലീസ് സ്റ്റേഷനില്‍.

കൊല്ലം മണ്ണൂർ ഉണ്ണിക്കുന്നിൻപുറം മൂകുളുവിള വീട്ടില്‍ ഭിന്നശേഷിക്കാരനായ അനില്‍ ജോണ്‍ ആണ് കൊല്ലം കടയ്ക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. ആദ്യമായാണ് ഒരു യുവാവ് തനിക്ക് അനാഥാലയത്തില്‍ നിന്നായാലും ഒരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം നടത്തി തരണമെന്ന് ആവശ്യപ്പെട്ട് പോലീസിന് മുന്നിലേക്ക് പരാതിയുമായി എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതികാരനായ അനില്‍ ജോണിന്റെ മാതാപിതാക്കള്‍ മരിച്ചുപോയതിനെ തുടർന്ന് അനില്‍ ജോണ്‍ ഒറ്റക്കാണ് താമസിക്കുന്നത്. ഒരു കണ്ണിന് ചെറിയ കാഴ്ചക്കുറവുള്ള അനില്‍ ജോണ്‍ തൊഴിലുറപ്പ് ജോലിക്കും, രാവിലെ പത്രമിടാൻ പോയും,ലോട്ടറി വില്‍പന നടത്തിയുമാണ് ജീവിക്കുന്നത്. നാട്ടുകാരോടും ബന്ധുക്കളോടും പള്ളിക്കാരോടും തനിക്കൊരു വിവാഹം ശരിയാക്കിത്തരാൻ പറഞ്ഞിട്ടും ആരും അതിനു മുൻകൈ എടുക്കാത്തതിനെ തുടർന്നാണ് പരാതിയുമായി പോലീസിനെ സമീപിച്ചതെന്ന് അനില്‍ ജോണ്‍ പറഞ്ഞു.

പരാതി യാഥാർഥ്യമാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടെന്നും എന്നാല്‍ ബ്രോക്കർമാരോടും മറ്റും പറയുന്നതിലപ്പുറം എന്തെങ്കിലും ചെയ്യാൻ തങ്ങള്‍ക്കും കഴിയില്ലെന്നും കടയ്ക്കല്‍ എസ്.എച്ച്‌.ഒ രാജേഷ് പറഞ്ഞു. പൊലീസ് സഹായിച്ചു തന്റെ വിവാഹം നടക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഈ 32കാരൻ.