22 കാരനെ തട്ടികൊണ്ട് പോയി ഗോഡൗണില്‍ പാര്‍പ്പിച്ച് മർദ്ദിച്ചു ; കേസിൽ മൂന്ന് പേർ അറസ്റ്റിൽ

Spread the love

തിരുവനന്തപുരം: നെയ്യാറ്റിൻകര അരുമാനൂരിൽ 22 കാരനെ തട്ടികൊണ്ട് പോയി ഗോഡൗണില്‍ പാര്‍പ്പിച്ച് മർദ്ദിച്ച കേസിലെ പ്രതികൾ പിടിയിൽ.

അരുമാനൂർ സ്വദേശികളായ സുനീഷ്, ജിത്തു, മോനു എന്നിവരെയാണ് പൂവ്വാർ പൊലിസ് പിടികൂടിയത്. പൂവാര്‍ അരുമാനൂര്‍ സ്വദേശി അച്ചുവിനെയാണ് നാലംഗ സംഘം വെള്ളിയാഴ്ച്ച വൈകിട്ട് വീട്ടിലെത്തി തട്ടികൊണ്ടുപോയത്. തുടര്‍ന്ന് രണ്ട് മിലോമീറ്റര്‍ മാറിയുള്ള ഒരു ഗോഡൗണില്‍ പൂട്ടിയിട്ടു.

അച്ചുവിന്‍റെ സുഹൃത്തുമായുള്ള തര്‍ക്കമാണ് അച്ചുവിനെ തട്ടികൊണ്ട് പോകാന്‍ കാരണമായത്. അച്ചുവിനെ പിടികൂടി സുഹൃത്തിനെ ഗോഡൗണിൽ എത്തിക്കുകയായിരുന്നു സംഘത്തിന്‍റെ ലക്ഷ്യം. പിന്നാലെ സുഹൃത്തുക്കളും പൊലീസും നടത്തിയ പരിശോധനയില്‍ അച്ചുവിനെ ഗോഡൗണില്‍ നിന്ന് കണ്ടെത്തിയിരുന്നു. യുവാവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group