ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്ന് ആവശ്യം; ഡോക്ടർമാരോട് ചോദിക്കാതെ സാധിക്കില്ലെന്ന് അറിയിച്ചതിന് പിന്നാലെ ആശുപത്രിയിൽ യുവാവിൻ്റെ പരാക്രമം; ലേബർ റൂമിൻ്റെ വാതിലും മറ്റ് സാധനങ്ങളും അടിച്ച് തകർത്തു

Spread the love

കണ്ണൂർ: ഗര്‍ഭിണിയായ ഭാര്യയെ ഡിസ്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ടത് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ യുവാവിന്റെ അതിക്രമം. വെള്ളിയാഴ്ച രാത്രി 7.30 ഓടെയാണ് സംഭവം.

video
play-sharp-fill

ലേബര്‍റൂം അടിച്ചു തകര്‍ത്ത കാഞ്ഞങ്ങാട് ഒഴിഞ്ഞവളപ്പിലെ റാഷിദിനെ (24) പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യയെ പ്രസവത്തിനായി ലേബർ റൂമിൽ കയറിയതിന് പിന്നാലെ ഡിസ്ചാര്‍ജ്ജ് ചെയ്യണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ഡോക്ടര്‍മാരുടെ അനുമതി ഇല്ലാതെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ കഴിയില്ലെന്നു ജിവനക്കാര്‍ അറിയിച്ചതിന് പിന്നാലെ പ്രകോപിതനായ റാഷിദ് ബഹളം വയ്‌ക്കുകയും നഴ്‌സിംഗ് ഓഫീസര്‍ സനിലയെ ചീത്ത വിളിക്കുകയും ലേബര്‍ റൂമിന്റെ വാതിലുകളും ഫര്‍ണ്ണിച്ചറുകളും അടിച്ചു തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുരക്ഷാ ജീവനക്കാരും വിവരം അറിഞ്ഞ് എത്തിയ പരിയാരം പൊലീസും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് അക്രമം കാണിച്ച യുവാവിനെ കീഴടക്കിയത്. ആശുപത്രിയില്‍ 15,000 രൂപയുടെ നാശനഷ്ടമുണ്ടായി. പരിക്കേറ്റ റാഷിദിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.