സുഹൃത്തുകള്‍ക്കൊപ്പം വനത്തില്‍ പോയി ; കുടിങ്ങിയ 45കാരനെ അഞ്ചുദിവസത്തിനുശേഷം അവശനിലയില്‍ കണ്ടെത്തി

Spread the love

ഇടുക്കി: സുഹൃത്തുകള്‍ക്കൊപ്പംപോയി വനത്തില്‍ അകപ്പെട്ടയാളെ അഞ്ചുദിവസത്തിനുശേഷം അവശനിലയില്‍ കണ്ടെത്തി. ഉപ്പുകുന്ന് മൂലക്കാട് കാക്കോട്ടോലിക്കല്‍ രാജീവ് (45) എന്ന ആളെയാണ് കുളമാവ് വനത്തില്‍നിന്ന് പോലീസും വനംവകുപ്പും ചേര്‍ന്ന് കണ്ടെത്തിയത്.

video
play-sharp-fill

മേയ് ആറിന് രാജീവ്, സുഹൃത്തുക്കളായ മനു ഏലിയാസ്, പ്രസാദ് രവീന്ദ്രന്‍ എന്നിവര്‍ക്കൊപ്പം ചേരി വനത്തില്‍ പോയിരുന്നു. ഒന്‍പതിന് ഉച്ചയോടെ മനുവും പ്രസാദും തിരികെയെത്തി. 10-ന് രാവിലെ രാജീവിനെ തിരക്കി വീട്ടുകാര്‍ എത്തിയപ്പോഴാണ് രാജീവ് തിരികെ എത്തിയില്ലെന്ന വിവരം അറിയുന്നത്. ഇതോടെ രാജീവിന്റെ അച്ഛന്‍ കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് പോലീസ് കൂടെപ്പോയ സുഹൃത്തുകളുടെ മൊഴിയെടുത്തു. ചേരി വനത്തില്‍ കാട്ടുപത്രി പറിക്കാന്‍ പോയെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. പോലീസ് കുളമാവ് ഫോറസ്റ്റ് ഓഫീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കരിമണ്ണൂര്‍ പോലീസും കുളമാവ് റേഞ്ച് വനം ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ രാജീവിനെ അവശനിലയില്‍ കാട്ടില്‍ കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊടുപുഴ-ഇടുക്കി സംസ്ഥാനപാതയില്‍നിന്ന് നാലുകിലോമീറ്റര്‍ ഉള്ളില്‍ വനത്തിലൊരു ചെറിയ ഷെഡിലാണ് കണ്ടെത്തിയത്. വിശദമായ അന്വേഷണം നടത്തുമെന്ന് കരിമണ്ണൂര്‍ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍ പറഞ്ഞു. രാജീവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.