മാസ്ക് ധരിച്ചെത്തി.. മൂന്നു പവൻ സ്വർണവുമായി കടന്നു!  സ്വർണം വാങ്ങനെന്ന വ്യാജേനെയെത്തിയ യുവാവ് ജുവല്ലറിയിൽ നിന്ന് കവർന്നത് മൂന്ന് പവന്റെ മാല ; സംഭവം കോട്ടയം കറുകച്ചാലിൽ

മാസ്ക് ധരിച്ചെത്തി.. മൂന്നു പവൻ സ്വർണവുമായി കടന്നു! സ്വർണം വാങ്ങനെന്ന വ്യാജേനെയെത്തിയ യുവാവ് ജുവല്ലറിയിൽ നിന്ന് കവർന്നത് മൂന്ന് പവന്റെ മാല ; സംഭവം കോട്ടയം കറുകച്ചാലിൽ

കോട്ടയം : സ്വർണം വാങ്ങനെന്ന വ്യാജേനെയെത്തിയ യുവാവ് ജുവല്ലറിയിൽ നിന്ന് മൂന്ന് പവന്റെ മാല കവർന്നു. കോട്ടയം കറുകച്ചാലിലാണ് സംഭവം. മാലയെടുത്ത് കടയിൽ നിന്ന് ഇറങ്ങി ഓടി സ്കൂട്ടറിൽ രക്ഷപ്പെടുകയായിരുന്നു . ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മാസ്ക് ധരിച്ചാണ് മോഷ്ടാവ് ജുവല്ലറിയിൽ എത്തിയത്. കറുകച്ചാലിലെ സുമംഗലി ജുവല്ലറിയിലാണ് മോഷണം നടന്നത്.

ഇയാൾ കഴിഞ്ഞ ഏഴാം തീയതിയും ജുവല്ലറിയിൽ എത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് പാമ്പാടിയിലും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു.