video
play-sharp-fill

ബീഫും പൊറാട്ടയും വേണമെന്ന് യുവാവിന്റെ ഭീഷണി ; അയല്‍വാസിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യാ ശ്രമം ; യുവാവിനെ പോലീസും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് സാഹസികമായി പിടികൂടി

ബീഫും പൊറാട്ടയും വേണമെന്ന് യുവാവിന്റെ ഭീഷണി ; അയല്‍വാസിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യാ ശ്രമം ; യുവാവിനെ പോലീസും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് സാഹസികമായി പിടികൂടി

Spread the love

കാഞ്ഞങ്ങാട്: വെട്ടുത്തിയുമായി അയല്‍വാസിയുടെ വീടിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പോലീസും നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് സാഹസികമായി യുവാവിനെ പിടികൂടി താഴെ എത്തിച്ചത്.

ബീഫും പൊറാട്ടയും വേണമെന്നായിരുന്നു യുവാവിന്റെ ഭീഷണി. കാസർകോടാണ് സംഭവം. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ശ്രീധരൻ എന്നയാള്‍ അയല്‍വാസിയായ ലക്ഷ്മിയുടെ വീടിനു മുകളില്‍ ഏണിവഴി കയറിയത്. തുടർന്ന് വെട്ടുകത്തിയെടുത്ത് ഭീഷണി മുഴക്കുകയായിരുന്നു.. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള ശ്രീധരൻ ഇതിനുമുമ്ബും പലവട്ടം ആത്മഹത്യാ ഭീഷണി മുഴക്കിയതായി നാട്ടുകാർ പറഞ്ഞു. വിവരമറിഞ്ഞ് നീലേശ്വരം എസ്‌ഐ കെ.വി. പ്രദീപനും സംഘവും സ്ഥലത്തെത്തി അനുനയിപ്പിച്ച്‌ താഴെ ഇറക്കാൻ ശ്രമിച്ചെങ്കിലും ശ്രീധരൻ വഴങ്ങിയില്ല.

നാട്ടുകാരും പോലീസും പലയിടങ്ങളില്‍ ചെന്നെങ്കിലും ഞായറാഴ്ച ആയതിനാല്‍ ബീഫും പൊറോട്ടയും കിട്ടിയില്ല. ഒടുവില്‍ ഫയർഫോഴ്സും സ്ഥലത്തെത്തി. ഇതിനിടയില്‍ എസ്‌ഐ കെ.വി. പ്രദീപനും സിവില്‍ പോലീസ് ഓഫീസർമാരായ രാജീവൻ കാങ്കോല്‍, സജില്‍ കുമാർ, ഹോംഗാർഡ് ഗോപിനാഥൻ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ വീടിനുമുകളില്‍ കയറി ശ്രീധരനെ താഴെ ഇറക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group