video
play-sharp-fill

കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തില്‍ പോലീസ് വീട്ടില്‍ പരിശോധന നടത്തി; സ്റ്റേഷന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച് യുവാവ് ; കഞ്ചാവ്, മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് യുവാവ്

കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തില്‍ പോലീസ് വീട്ടില്‍ പരിശോധന നടത്തി; സ്റ്റേഷന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച് യുവാവ് ; കഞ്ചാവ്, മോഷണം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് യുവാവ്

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: കഞ്ചാവ് കൈവശമുണ്ടെന്ന സംശയത്തില്‍ പോലീസ് വീട്ടില്‍ പരിശോധന നടത്തിയതിന് യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കുമളി പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം.

കഞ്ചാവ്, മോഷണം ഉള്‍പ്പെടെയുള്ള നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ കുമളി സ്വദേശിയായ മുനിയാണ്ടി സുരേഷാണ് പോലീസ് സ്റ്റേഷന് മുന്നിലെത്തി ആത്മഹത്യാശ്രമം നടത്തിയത്. ഇയാളുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് സംഘം പരിശോധന നടത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍, പരിശോധനയില്‍ കഞ്ചാവോ മറ്റു ലഹരി വസ്തുക്കളോ കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് അന്വേഷണ സംഘം മടങ്ങിയതിന് പിന്നാലെ സുരേഷ് സ്റ്റേഷന് മുന്നിലെത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.