video
play-sharp-fill
രോഗം ബാധിച്ച്‌ വളര്‍ത്തുനായ ചത്തു ; വേർപാട് താങ്ങാതെ നായയുടെ കഴുത്തില്‍ കെട്ടിയ ബെല്‍റ്റില്‍ തൂങ്ങി യുവാവ് ആത്മഹത്യ ചെയ്തു

രോഗം ബാധിച്ച്‌ വളര്‍ത്തുനായ ചത്തു ; വേർപാട് താങ്ങാതെ നായയുടെ കഴുത്തില്‍ കെട്ടിയ ബെല്‍റ്റില്‍ തൂങ്ങി യുവാവ് ആത്മഹത്യ ചെയ്തു

ബംഗളൂരു: വളർത്തു നായ ചത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. നായയുടെ കഴുത്തില്‍ കെട്ടിയിരുന്ന ബെല്‍റ്റ് ഉപയോഗിച്ച്‌ യുവാവ് തൂങ്ങിമരിക്കുകയായിരുന്നു. ബെംഗളൂരു സ്വദേശിയായ രാജശേഖർ സി ആണ് മരിച്ചത്.

ചൊവ്വാഴ്ചയാണ് രാജശേഖറിന്റെ വളർത്തുനായ ആയ ബൗണ്‍സി രോഗം ബാധിച്ച്‌ മരിക്കുന്നത്. ഒമ്ബത് വയസായിരുന്നു. വീടിന് പിറകിലെ പറമ്ബില്‍ രാജശേഖരൻ തന്നെയാണ് ബൗണ്‍സിയെ മറവുചെയ്തത്. ഇതിന് ശേഷം രാജശേഖർ നിരാശയിലായിരുന്നുവെന്ന് കുടുംബം പറയുന്നു.

ബുധനാഴ്ച രാവിലെ മകന്റെ മുറിയിലെത്തിയ അമ്മയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍ നിന്നും ആത്മഹത്യകുറിപ്പ് ഒന്നും കണ്ടെത്തിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group