
കാട്ടാക്കട: പെണ്‍സുഹൃത്ത് അകലുന്നുവെന്ന തോന്നലില്‍ യുവതി ജോലി ചെയ്യുന്ന പ്രസിനു മുന്നിലെത്തി പെട്രോളൊഴിച്ച് തീകൊളുത്തി യുവാവ് ജീവനൊടുക്കി.
ഇന്നലെ രാവിലെ ഒമ്പതരയോടെ കാട്ടാക്കട നഗരത്തിലെ ഡിജിറ്റല്‍ പ്രസിനു മുന്നിലാണ് സംഭവം. നെടുമങ്ങാട് കരിപ്പൂര്‍ തൊണ്ടിക്കര വാറുവിള വീട്ടില്‍ എസ്.വിനു(40) ആണ് സ്വയം പെട്രോളൊഴിച്ച് തീകൊളുത്തി മരിച്ചത്.
യുവാവ് തീ കൊളുത്തുന്നത് കണ്ട് തടയാന്‍ ശ്രമിക്കവെ പ്രസ് ജീവനക്കാരിക്കും പൊള്ളലേറ്റു. മുഖത്തും കൈക്കും പൊള്ളലേറ്റ പ്രസ് ജീവനക്കാരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അപകടനില തരണം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
താനുമായി അടുപ്പത്തിലായിരുന്ന യുവതി അകലുന്നുവെന്ന തോന്നലില്‍ വിനു ആത്മഹത്യാഭീഷണി മുഴക്കിയതു സംബന്ധിച്ച് ഒന്നര മാസം മുന്‍പ് യുവതി കാട്ടാക്കട സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഹാജരാകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിനു എത്തിയില്ല.
നാലു വര്‍ഷം മുന്‍പ് വിവാഹമോചിതനായ ആളാണ് വിനു. ഇന്നലെ ജീവനൊടുക്കും മുന്‍പ് സമൂഹമാധ്യമത്തില്‍ സംഭവം സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു.



