പെൻസുഹൃത്തുമായി സംസാരിച്ചതിന് പോലീസ് കേസ്: പോക്സോ കേസിൽ നിരപരാധിയായ തന്നെ പോലീസ് പെടുത്തിയെന്ന് ആരോപിച്ച് യുവാവിന്റെ ഫേസ്ബുക്ക് വീഡിയോ, പിന്നാലെ പുഴയിൽ ചാടി ആത്മഹത്യ ചെയ്തു

Spread the love

 

 

കല്‍പ്പറ്റ: പോക്സോ കേസിൽ പെടുത്തിയെന്നാരോപിച്ച് ഫേയ്സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ജീവനൊടുക്കി. വയനാട് പനമരം സ്വദേശി രതിൻ ആണ് മരിച്ചത്. പോക്സോ കേസിൽ പോലീസ് തന്നെ പെടുത്തിയെന്ന് വീഡിയോയിലൂടെ ആരോപിച്ചശേഷമാണ് യുവാവ് പുഴയിൽ ചാടി ജീവനൊടുക്കിയത്.

 

കഴിഞ്ഞ ദിവസം രതിൻ ഓട്ടോയിൽ വെച്ച് ഒരു പെൺകുട്ടിയുമായി സംസാരിച്ചത് ചിലർ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ തർക്കത്തിലാണ് പോലീസ് കേസെടുത്തത്. തുടർന്നാണ് യുവാവ് ഫേയ്സ്ബുക്കിൽ മരിക്കാൻ പോവുകയാണെന്ന് പറഞ്ഞ് വീഡിയോ ഇട്ടത്.

 

നല്ല വിഷമം ഉണ്ടെന്നും മരിക്കാൻ പോവുകയാണെന്നുമാണ് രതിൻ വീഡിയോയിൽ പറയുന്നത്. സുഹൃത്തുമായി സംസാരിച്ചതിന് പോലീസ് പോക്സോ കേസെടുത്തുവെന്നും രതിൻ വീഡിയോയിൽ ആരോപിച്ചു. മര്യാദയോടെ ജീവിക്കുന്നയാളാണ്. നിരപരാധിയാണെന്ന് തെളിഞ്ഞാലും മറ്റുള്ളവര്‍ ആ കണ്ണിലൂടെയെ കാണുകയുള്ളു. ആരോടും പരാതിയില്ല. നിരപരാധിയാണോ എന്ന് പോലീസിന് ചോദിക്കാമായിരുന്നുവെന്നും രതിൻ വീഡിയോയിൽ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

അതേസമയം പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനാണ് കേസെടുത്തതെന്നും യുവാവ് അത് പോക്സോ കേസായി തെറ്റിദ്ധരിച്ചതാണെന്നുമാണ് കമ്പളക്കാട് പോലീസിന്റെ വിശദീകരണം.