ഫുഡ് ഡെലിവറി വൈകി ; ഉപഭോക്താവിന്റെ അതിരൂക്ഷമായ ശകാരത്തിൽ മനംനൊന്ത് 19-കാരൻ ജീവനൊടുക്കി ; മോശമായി പെരുമാറിയെന്ന് പറയുന്ന യുവാവിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു
സ്വന്തം ലേഖകൻ
ചെന്നൈ: ഫുഡ് ഡെലിവറി എക്സിക്യൂട്ടിവ് ആയി ജോലി ചെയ്തിരുന്ന 19-കാരൻ ഉപഭോക്താവിന്റെ ശകാരത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു. ബി.കോം വിദ്യാർഥി ആയിരുന്ന പവിത്രൻ ആണ് ഉപഭോക്താവ് ദേഷ്യപ്പെട്ടതിൽ മനംനൊന്ത് ജീവനൊടുക്കിയത്. ഇവർ മോശമായി പെരുമാറിയെന്ന് പറയുന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
സെപ്റ്റംബർ 11-നായിരുന്നു സംഭവം. കൊരട്ടൂർ ഭാഗത്ത് ഭക്ഷണം എത്തിക്കേണ്ട വീട് കണ്ടെത്താനാകാതെ വന്നതോടെയാണ് പവിത്രൻ വൈകിയത്. കാലതാമസമുണ്ടായതോടെ ഉപഭോക്താവ് അതിരൂക്ഷമായി പ്രതികരിക്കുകയും വിദ്യാർഥിക്കെതിരെ പരാതി സമർപ്പിക്കുകയും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സംഭവത്തിൽ പ്രകോപിതനായ വിദ്യാർഥി രണ്ട് ദിവസത്തിന് ശേഷം ഉപഭോക്താവിന്റെ വീടിന് നേരെ കല്ലെറിഞ്ഞതോടെ സംഘർഷം രൂക്ഷമായി. വിഷയം, അവർ പോലീസിൽ അറിയിക്കുകയും ചെയ്തു.
Third Eye News Live
0