കൊണ്ടോട്ടിയിൽ മിന്നലേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു

Spread the love

കൊണ്ടോട്ടി : ജോലിക്കിടെ മിന്നലേറ്റ്   ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് മരിച്ചു, കൊണ്ടോട്ടി കിഴിശ്ശേരി പുളിയക്കോട് മേൽമുറി മഠത്തിൽ മുഹമ്മദിൻ്റെ മകൻ സിറാജുദ്ദീൻ (ഷാജിമോൻ -40) ആണ് മരിച്ചത്.

video
play-sharp-fill

ഇന്നലെ (ചൊവ്വ) വൈകിട്ട് മൊറയൂർ മഞ്ഞപ്പുലത്ത്പാറയിൽ വീടിന്റെ നിർമാണ ജോലിക്കിടെ ആയിരുന്നു അപകടം.

കിഴിശ്ശേരി സ്വദേശികളായ സിറാജുദ്ധീൻ (40), റഫീഖ് (38) എന്നിവർക്ക് മിന്നലേറ്റത്. അപകടം നടന്ന ഉടൻ തന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്‌തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് സിറാജുദ്ദീൻ മരിച്ചത്. കൂടെയുണ്ടായിരുന്ന റഫീഖ് ചികിത്സയിൽ കഴിയുകയാണ്.