മൂന്ന് വർഷം മുൻപ് വേർപിരിഞ്ഞു ; നടുറോഡിൽ വാക്കുതർക്കം ; മുൻഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ് ; ശരീരത്തിന്റെ വിവിധഭാ​ഗങ്ങളിലായി ഒൻപതോളം കുത്തുകൾ ; യുവതി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂർ: പുതുക്കാടിൽ നടുറോഡിൽ മുൻഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ച് യുവാവ്. കൊട്ടേക്കാട് സ്വദേശിനിയ്ക്കാണ് കുത്തേറ്റത്. മുൻ ഭർത്താവും കേച്ചേരി സ്വദേശിയുമായ ലസ്റ്റിനാണ് അക്രമി.

പുതുക്കാട് സെന്ററിലൂടെ നടന്നുപോവുകയായിരുന്ന യുവതിയെ പ്രതി തടഞ്ഞു നിർത്തുകയായിരുന്നു. ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും പ്രകോപിതനായ പ്രതി യുവതിയെ കുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആളുകൾ കൂടിയതോടെ യുവാവ് പിൻമാറി. പരിക്കേറ്റ യുവതിയെ നാട്ടുകാരും പോലീസും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ശരീരത്തിന്റെ വിവിധഭാ​ഗങ്ങളിലായി ഒൻപതോളം കുത്തുകൾ യുവതിയ്ക്ക് ഏറ്റിട്ടുണ്ടെന്നാണ് വിവരം. തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ്.

മൂന്ന് വർഷം മുൻപാണ് പ്രതിയും യുവതിയും വേർപിരിഞ്ഞത്. എന്നാൽ നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയിരുന്നില്ലെന്നാണ് വിവരം.