
മാനന്തവാടി : വയനാട് മാനന്തവാടിയിൽ മദ്യലഹരിയിലുണ്ടായ വാക്കു തർക്കത്തിനിടെ യുവാവിന് വെട്ടേറ്റു.
കോഴിക്കോട് വളയം സ്വദേശി രജിത്ത് എന്ന രജീഷ് (കുട്ടായി 38) നാണ് വെട്ടേറ്റത്.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം,തലയ്ക്കും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും മാരക മുറിവേറ്റ ഇയാളെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പിന്നീട് പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സുഹൃത്ത് പിലാക്കാവ് അടിവാരം സ്വദേശി ബിജു (40) നെ മാനന്തവാടി പൊലീസ് കസ്റ്റഡിയിലെടുത്തു.
റെൻ്റൽ സർവ്വീസുകാരനായ രജീഷ് സുഹൃത്തായ ബിജുവിന്റെ വീട്ടിൽ വെച്ച് മദ്യപിക്കുന്നതിനിടെ സാമ്പത്തികമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകുകയും ബിജു രജീഷിനെ മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. സംഭവ ശേഷം ബിജു തന്നെയാണ് പോലീസിൽ വിവരം അറിയിച്ചത്.
തുടർന്ന് പോലീസ് സ്ഥലത്തെത്തി രക്തം വാർന്ന് അവശനിലയിലായിരുന്ന രജീഷിനെ മാനന്തവാടി മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു.




