അട്ടപ്പാടിയില്‍ യുവാവ് വേട്ടേറ്റ് മരിച്ചു ; പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പൊലീസ്

Spread the love

പാലക്കാട്: അട്ടപ്പാടിയില്‍ യുവാവ് വേട്ടേറ്റ് മരിച്ചു.ആനക്കല്ല് ഉന്നതിയിലെ മണികണ്ഠനാണ് കൊല്ലപ്പെട്ടത്.

ഉന്നതിയില്‍ തന്നെയുള്ള ഈശ്വരന്‍ എന്നയാളാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തിനിടെ വെട്ടുകയായിരുന്നു എന്നാണ് വിവരം. സംഭവ ശേഷം ഈശ്വര്‍ കടന്നുകളഞ്ഞു. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group