
സ്വന്തം ലേഖകൻ
കർണാടക: ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയിച്ച് സുഹൃത്തിൻ്റെ കഴുത്തുമുറിച്ച് രക്തം കുടിച്ച് ഭർത്താവ്. കർണാടകയിലാണ് സംഭവം.
ഭർത്താവ് വിജയ്യെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിക്കപ്പെട്ട യുവാവ് മാരേഷ് അപകടനില തരണം ചെയ്തു എന്ന് അധികൃതർ അറിയിച്ചു.
കർണാടകയിലെ ചിക്കബല്ലപൂരിൽ ഈ മാസം 19നായിരുന്നു സംഭവം. ഭാര്യയുമായി മാരേഷിന് വിവാഹേതര ബന്ധമുണ്ടെന്ന് വിജയ് സംശയിച്ചിരുന്നു. ജൂൺ 19ന് സുഹൃത്ത് ജോണിനൊപ്പം ചേർന്ന് വിജയ്, മാരേഷിനെ സമീപത്തുള്ള വനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തർക്കം മൂർഛിച്ചതോടെ മാരേഷിൻ്റെ കഴുത്ത് മുറിച്ച് വിജയ് രക്തം കുടിക്കുകയായിരുന്നു. ഈ ദൃശ്യങ്ങൾ ജോൺ മൊബൈലിൽ പകർത്തുകയും ചെയ്തു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.



