
ഡൽഹി: രാജ്യ തലസ്ഥാനത്തെ മൗജ് യുവാവിനെ കൊലപ്പെടുത്തിയ ശേഷം കുറ്റസമ്മതം സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് പ്രതി. വ്യാഴാഴ്ച രാത്രിയാണ് സംഭവമുണ്ടായത്.
ഫൈസാൻ (24) എന്ന യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തിയ യുവാവാണ് കുറ്റസമ്മതം നടത്തിയത്. തന്നെ നാല് മാസം മുമ്പ് ഫൈസാൻ മർദിച്ചിരുന്നുവെന്നാണ് ഇതിന് പ്രതികാരമായിട്ടാണ് ഫൈസാനെ കൊലപ്പെടുത്തിതെന്നുമാണ് പ്രതി വ്യക്തമാക്കിയത്.
കൊലപാതകവുമായി തന്റെ കുടുംബത്തിനോ സുഹൃത്തുകള്‍ക്കോ യാതൊരു ബന്ധവുമില്ലെന്നും പ്രതി പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു യുവാവിന്റെ വെളിപ്പെടുത്തല്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ പ്രതി പറയുന്നത് കള്ളമാണെന്നും സാമ്പത്തിക കാരണങ്ങളെ തുടർന്നാണ് പ്രതി കൊല നടത്തിയതെന്നുമാണ് മരിച്ച ഫൈസാന്റെ സഹോദരൻ സല്‍മാൻ പറഞ്ഞത്. മൗജ്പുറിലെ ഒരു കഫേയില്‍ വച്ച് പ്രതി ഫൈസാനെ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫൈസാനെ ആശുപത്രിയില്‍ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ മരിക്കുകയായിരുന്നു.



