
ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് വിവിധ വകുപ്പുകൾ പ്രകാരം 133 വർഷം തടവും നാലരലക്ഷം രൂപ പിഴയും
കാസർകോട്: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ വിവിധ വകുപ്പുകൾ പ്രകാരം 133 വർഷത്തെ തടവിനും നാലരലക്ഷം രൂപ പിഴയുമടക്കാൻ ശിക്ഷിച്ചു.
വൊർക്കടി ഉദ്ദംബെട്ടുവിലെ വിക്ടർ മൊന്തേരോയെയാണ് (43) കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ) ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ ഒന്നരവർഷം അധിക തടവും അനുഭവിക്കണം. മഞ്ചേശ്വരം പോലീസെടുത്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടറായിരുന്ന എ. സന്തോഷ്‌കുമാറാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോസിക്യൂഷനുവേണ്ടി എ.കെ. പ്രിയ ഹാജരായി.
Third Eye News Live
0