video
play-sharp-fill

മലമ്പുഴയിലെ വനത്തിൽ അഞ്ജാത പുരുഷമൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി ; ദുരൂഹതയെന്ന് പൊലീസ്

മലമ്പുഴയിലെ വനത്തിൽ അഞ്ജാത പുരുഷമൃതദേഹം കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തി ; ദുരൂഹതയെന്ന് പൊലീസ്

Spread the love

പാലക്കാട്: മലമ്പുഴയിലെ വനത്തിൽ അഞ്ജാത മൃതദേഹം കത്തിക്കരിഞ്ഞനിലയിൽ. മലമ്പുഴ-കഞ്ചിക്കോട് റോഡിൽ ജനവാസമേഖലയോടു ചേർന്ന വനത്തിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുള്ളതായി പൊലീസ് അറിയിച്ചു. ഞായറാഴ്ച വനത്തിൽ വിറകു ശേഖരിക്കാൻ പോയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

സംഭവ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹമെന്നും ഒരുകൈ മുറിഞ്ഞിട്ടുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കെെയ്യിലെ മുറിവ് ആക്രമണത്തിനിടെ സംഭവിച്ചതോ, മൃഗങ്ങൾ കടിച്ചുവലിച്ചപ്പോഴോ സംഭവിച്ചതാകാമെന്നാണ് പൊലീസ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപ പ്രദേശത്ത് അടുത്തിടെ ആരെയും കാണാതായതായി പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. കൊല നടത്തിയ ശേഷം മൃതദേഹം ഇവിടെ ഉപേക്ഷിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. തിങ്കളാഴ്ച ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്‌ധരും സ്ഥലത്ത് പരിശോധന നടത്തുമെന്ന് പൊലീസ് പറഞ്ഞു.