video
play-sharp-fill

Tuesday, May 20, 2025
HomeMainപത്തു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 33കാരന് 90 വർഷം കഠിനതടവും 5.6 ലക്ഷം രൂപ...

പത്തു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 33കാരന് 90 വർഷം കഠിനതടവും 5.6 ലക്ഷം രൂപ പിഴയും

Spread the love

സ്വന്തം ലേഖകൻ

തൃശൂർ: പത്തു വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ 33കാരന് 90 വർഷം കഠിനതടവും മൂന്നു വർഷം വെറും തടവും 5.6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് അതിവേഗ കോടതിയുടേതാണ് വിധി. ചാവക്കാട് മണത്തല ദ്വാരക ബീച്ച് മഠത്തിൽപ്പറമ്പിൽ സിയാദി(33)നെയാണ് ശിക്ഷിച്ചത്.

പിഴയടയ്ക്കാത്ത പക്ഷം 32 മാസംകൂടി തടവുശിക്ഷ അനുഭവിക്കണം. പിഴസംഖ്യ അതിജീവിതയ്ക്ക് നൽകാനും ചാവക്കാട് അതിവേഗ പ്രത്യേക കോടതി ജഡ്ജി അന്യാസ് തയ്യിൽ വിധിച്ചു. 2017ലാണ് പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുന്നത്. വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുരുവായൂർ അസി. പൊലീസ് കമ്മിഷണറായിരുന്ന പിഎ ശിവദാസന്റെ നേതൃത്വത്തിലാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. സി. നിഷ എന്നിവർ പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments