
മുണ്ടക്കയം: കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ട് വന്ന കേസിൽ പ്രതിക്ക് കോടതി ആറു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തമിഴ്നാട് തേനി സ്വദേശിയായ നവീൻകുമാർ (41) നെയാണ് തൊടുപുഴ എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
പിഴ അടക്കാത്തപക്ഷം ആറു മാസം കൂടി കഠിനതടവ് അനുഭവിക്കേണ്ടിവരും. ഇയാളെ 2018 ആഗസ്റ്റ് മാസം 12 ന് മുണ്ടക്കയം പ്രൈവറ്റ് ബസ്റ്റാൻഡിന്റെ വെയ്റ്റിംഗ് ഷെഡിൽ വച്ച് വില്പനക്കായി കൊണ്ടുവന്ന 9.075 കി.ഗ്രാം കഞ്ചാവുമായി അന്നത്തെ മുണ്ടക്കയം സ്റ്റേഷൻ എസ്.ഐ ആയിരുന്ന സന്തോഷ് കുമാറും സംഘവും പിടികൂടുകയായിരുന്നു.
തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്ന് മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച് .ഓ ആയിരുന്ന വി.ഷിബു കുമാര്‍ ഇയാള്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു. തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജി ഹരികുമാർ കെ.എൻ ആണ് വിധി പുറപ്പെടുവിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി.രാജേഷ് ഹാജരായി.



