കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ കടവ് സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. മുത്തു എന്ന ദിലീഷി (34) നെയാണ് കാണാതായിരിക്കുന്നത്. ബന്ധുക്കള്‍ ചേവായൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ പത്തോടെ വീട്ടില്‍ നിന്നും ഇറങ്ങിയ ദിലീഷ് തിരിച്ച് വന്നിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്. വെള്ളയും പച്ചയും നിറത്തിലുള്ള ചെക്ക് ഷര്‍ട്ടും കറുത്ത പാന്‍റുമാണ് ധരിച്ചിരുന്നത്.
വലത് കൈയ്യില്‍ പച്ചകുത്തിയിട്ടുണ്ട്. 170 സെന്‍റിമീറ്ററോളം ഉയരമുള്ള ദിലീഷിനെ പറ്റി എന്തെങ്കിലും സൂചന ലഭിക്കുന്നവര്‍ ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ (0495-2371403,9497987182) വിവരം അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group