video
play-sharp-fill

മത്സ്യബന്ധനത്തിനിടെ കടലില്‍ വീണു; മത്സ്യതൊഴിലാളിയെ കാണാതായി

മത്സ്യബന്ധനത്തിനിടെ കടലില്‍ വീണു; മത്സ്യതൊഴിലാളിയെ കാണാതായി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ മത്സ്യതൊഴിലാളിയെ കടലില്‍ വീണ് കാണാതായി.അഞ്ചുതെങ്ങ് മുരുക്ക് വിളാകം സ്വദേശി ഷിബു (35)വിനെയാണ് കടലില്‍ വീണ് കാണാതായത്.തമിഴ്നാട് ഇരയിമ്മൻ തുറയില്‍ നിന്നും മത്സ്യബന്ധനത്തിന് ഇറങ്ങിയ ബോട്ടിലെ മത്സ്യതൊഴിലാളിയാണ് ഇയാള്‍.29 ന് രാവിലെ ഒൻപതരയോടെ കടലിലേക്ക് വീണ ഇയാളെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

വിവരമറിയിച്ചതിനെ തുടര്‍ന്ന് മറൈൻ ആംബുലൻസില്‍ തിരച്ചിലിനിറങ്ങിയെങ്കിലും ശക്തമായ കാറ്റും കടല്‍ ക്ഷോഭവും തിരച്ചിലിനെ ബാധിച്ചു.കോവളം ലൈറ്റ് ഹൗസിന് പടിഞ്ഞാറ് മാറി പതിനഞ്ച് നോട്ടിക്കല്‍ ഉള്‍ക്കടലിലാണ് അപകടമുണ്ടായത്.തമിഴ്നാട് സ്വദേശി ഗില്‍ബര്‍ട്ടിന്റെ നോറാ എന്ന ബോട്ടില്‍ ഇരയിമ്മൻതുറ തേങ്ങാപ്പട്ടണം തുറമുഖത്ത് നിന്ന് ഇക്കഴിഞ്ഞ 28 നാണ് ഷിബു ഉള്‍പ്പെട്ട പന്ത്രണ്ടംഗ സംഘം മീൻ പിടിക്കാൻ പുറപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കടലിലേക്ക് വീണ ഇയാളെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നവര്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ഇതോടെ തീര സംരക്ഷണ സേനയുടെ സഹായം തേടിയിരുന്നു.കോസ്റ്റ് ഗാര്‍ഡിന്റെ കൊച്ചിയില്‍ നിന്നുളള ആര്യമാൻ എന്ന കപ്പലും ഹെലികോപ്റ്ററും ഇന്നലെ എത്തി തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും ഷിബുവിനെ കണ്ടെത്താനായിട്ടില്ല.