video
play-sharp-fill

മുണ്ടക്കയം വേലനിലത്ത് വാഹനാപകടം; യുവാവിന് ദാരൂണാന്ത്യം; അമിതവേഗതയിൽ വന്ന ബൈക്ക് റോഡരികിലെ മയിൽകുറ്റി തകർത്ത് തലക്കുത്തി മറിഞ്ഞ് ഓടയ്ക്കുള്ളിലേക്ക് വീഴുകയായിരുന്നു

മുണ്ടക്കയം വേലനിലത്ത് വാഹനാപകടം; യുവാവിന് ദാരൂണാന്ത്യം; അമിതവേഗതയിൽ വന്ന ബൈക്ക് റോഡരികിലെ മയിൽകുറ്റി തകർത്ത് തലക്കുത്തി മറിഞ്ഞ് ഓടയ്ക്കുള്ളിലേക്ക് വീഴുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: മുണ്ടക്കയം വേലനിലത്തുണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. മുണ്ടക്കയം മുളങ്കയം സ്വദേശി വിഷ്ണു മനോജ് ആണ് മരിച്ചത്.

വിഷ്ണു മനോജ്, ഇയാളുടെ സുഹൃത്ത് എന്നിവരാണ് ബൈക്കിൽ യാത്ര ചെയ്തത്. ഞായറാഴ്ച വൈകിട്ട് നാലുമണിയോടുകൂടി വേലനിലം ജംഗ്ഷൻ സമീപമായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളവ് തിരിഞ്ഞ് അമിതവേഗതയിൽ വന്ന ബൈക്ക് റോഡരികിലെ മയിൽകുറ്റി തകർത്ത് തലക്കുത്തി മറിഞ്ഞ് ഓടയ്ക്കുള്ളിലേക്ക് വീഴുകയായിരുന്നു. ബൈക്ക് ഓടയിലേക്ക് വീഴുന്നതിനു മുമ്പ് യുവാക്കൾ തെറിച്ച് സമീപത്തെ ഗേറ്റിൽ ഇടിച്ച് വീഴുകയായിരുന്നു.