
മൂന്ന് സഹോദരിമാർക്കും ഇഷ്ടം ഒരു പുരുഷനെ; ഒടുവില്‍ മൂന്ന് പേരെയും ഒരുമിച്ച് വിവാഹം കഴിച്ച് കാമുകന്‍; താമസവും ഒരേ വീട്ടിൽ
സ്വന്തം ലേഖകൻ
മൂന്ന് സഹോദരിമാർക്കും ഒരാളോട് തന്നെ പ്രണയം തോന്നിയാൽ എന്ത് ചെയ്യും?
മൂന്നു പേരെയും വിവാഹം കഴിച്ച് ഒരേ വീട്ടിൽ താമസിപ്പിക്കാൻ പറ്റുമോ? കെനിയയിലെ സ്റ്റീവോ എന്ന ചെറുപ്പക്കാരന് ഇതൊന്നും ഒരു പ്രശ്നം ആയിരുന്നില്ല.
പ്രണയാഭ്യർഥന നടത്തിയ മൂന്ന് സഹോദരിമാരെയും
വിഷമിപ്പിക്കാന്‍ മനസ്സ് വരാത്തതുകൊണ്ട് ഒരേസമയം മൂന്നു പേരെയും സ്നേഹിക്കാനുള്ള മഹാമനസ്കത എന്തായാലും ആ കാമുകൻ കാണിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് പേരുടെയും സമ്മതത്തോടുകൂടി മൂന്നു പേരെയും വിവാഹം കഴിച്ച് ഒരേ വീട്ടില്‍ ഒരുമിച്ച് താമസിച്ചുവരികയാണിവർ .കെനിയയില്‍ നിന്നുള്ള കേറ്റ്, ഈവ്, മേരി എന്നീ സഹോദരിമാരുടെ ഈ പ്രണയകഥ കേട്ടൽ ആരും ഒന്ന് അമ്പരന്ന് പോകും.
ഒരു ക്വയര്‍ ബാന്‍ഡിലെ ഗായകരാണ് ഈ മൂന്ന് സഹോദരിമാരും. ഒരു ക്വയര്‍ പരിപാടിക്കിടയില്‍ തന്നെയാണ് സ്റ്റീവോ എന്ന ചെറുപ്പക്കാരനെ ഇവര്‍ പരിചയപ്പെടുന്നതും മൂന്നുപേരും പ്രണയത്തിലാകുന്നതും. ആദ്യം സ്റ്റീവോയെ പരിചയപ്പെട്ട കേറ്റ് ആണ് മറ്റു രണ്ടു സഹോദരിമാര്‍ക്ക് അയാളെ പരിചയപ്പെടുത്തി കൊടുത്തത്. മൂന്ന് സഹോദരിമാരെയും ഒരേസമയം സ്റ്റീവോയ്ക്ക് ഇഷ്ടപ്പെട്ടു എന്നത് മാത്രമല്ല ഇവരുടെ പ്രണയകഥയിലെ പ്രത്യേകത. അതോടൊപ്പം തന്നെ മൂന്ന് സഹോദരിമാര്‍ക്കും സ്റ്റീവോയെയും ഇഷ്ടപ്പെടുകയും തങ്ങളുടെ ഭര്‍ത്താവാക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു. വിവാഹശേഷം ഇവരെല്ലാവരും ഒരുമിച്ച് ഒരു വീട്ടിലാണ് താമസം.
എല്ലാവരും ഒരുമിച്ച് താമസിക്കുന്നതില്‍ തനിക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്നും തന്റെ മൂന്ന് ഭാര്യമാരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നുമാണ് സ്റ്റീവോ പറയുന്നത്.
തിങ്കളാഴ്ച മേരിയ്ക്കും ചൊവ്വാഴ്ച്ച കേറ്റിനും ബുധന്‍ ഈവ്വിനും വേണ്ടിയാണ് ഇയാള്‍ മാറ്റിവെച്ചിരിക്കുന്നത്. ഈ ടൈംടേബിള്‍ കൃത്യമായി പാലിക്കണമെന്ന് സഹോദരിമാര്‍ക്കും നിര്‍ബന്ധമുണ്ട്. മറ്റൊരു സ്ത്രീയും സ്റ്റീവോയുടെ ജീവിതത്തിലേക്ക് കടന്നു വരാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ഏതായാലും മൂന്നു ഭാര്യമാര്‍ക്ക് ഒപ്പമുള്ള ജീവിതത്തില്‍ താന്‍ സംതൃപ്തന്‍ ആണെന്നാണ് സ്റ്റീവോ പറയുന്നത്.