video
play-sharp-fill
തിരുവനന്തപുരത്ത് തലയില്‍ ചോരവാര്‍ന്ന നിലയിൽ മർദ്ദനമേറ്റെന്ന് പരാതിയുമായി വന്ന യുവാവിനെ ചികിത്സ തേടാന്‍ നിര്‍ദേശിച്ച്‌ പൊലീസ് മടക്കി അയച്ചു ; പുറത്തിറങ്ങിയ യുവാവ് സ്റ്റേഷന്റെ ഗേറ്റ്  പൂട്ടി  കടന്നു കളഞ്ഞു

തിരുവനന്തപുരത്ത് തലയില്‍ ചോരവാര്‍ന്ന നിലയിൽ മർദ്ദനമേറ്റെന്ന് പരാതിയുമായി വന്ന യുവാവിനെ ചികിത്സ തേടാന്‍ നിര്‍ദേശിച്ച്‌ പൊലീസ് മടക്കി അയച്ചു ; പുറത്തിറങ്ങിയ യുവാവ് സ്റ്റേഷന്റെ ഗേറ്റ് പൂട്ടി കടന്നു കളഞ്ഞു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മര്‍ദനത്തിലേറ്റ പരിക്കുകളുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവ് സ്‌റ്റേഷന്റെ മുൻവശത്തെ ഗേറ്റ് താഴിട്ടു പൂട്ടിയശേഷം കടന്നു കളഞ്ഞു.അമ്ബൂരി സ്വദേശി നോബി തോമസ് എന്ന 40കാരനാണ് വെള്ളറട പൊലീസ് സ്റ്റേഷന്റെ ഗേറ്റ് പൂട്ടിയത്. ശനിയാഴ്ച വൈകീട്ട് ആറു മണിക്ക് ആണ് സംഭവം. അമ്ബൂരി ജംഗ്ഷനില്‍ വെച്ച്‌ ഒരാള്‍ തന്നെ മര്‍ദിച്ചു എന്നും ഉടൻ കേസ് എടുക്കണം എന്നും പറഞ്ഞാണ് തലയില്‍ നിന്ന് ചോരവാര്‍ന്ന് നിലയില്‍ ഇയാള്‍ സ്റ്റേഷനില്‍ എത്തിയത്.

മുറിവുകളുമായി എത്തിയ ഇയാളോട് ആദ്യം ആശുപത്രിയില്‍ ചികിത്സതേടാൻ പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു.എന്നാല്‍ മദ്യലഹരിയില്‍ ആയിരുന്ന ഇയാള്‍ ഉടനെ കേസെടുക്കണമെന്നും ആശുപത്രിയില്‍ പൊലീസുകാര്‍ കൂടി വരണമെന്നും ആവശ്യപ്പെടുകയായിരുന്നു. പരസ്പരവിരുദ്ധമായാണ് ഇയാള്‍ സംസാരിച്ചിരുന്നത്. കേസെടുക്കാൻ സാധിച്ചില്ലെങ്കില്‍ സ്റ്റേഷൻ പൂട്ടിയിട്ടു പോകാൻ ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി സംസാരിക്കുകയും ചെയ്തിതുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ റോഡിലെത്തിയ ഇയാള്‍ സ്റ്റേഷൻ്റെ ഗേറ്റ് വലിച്ചടച്ചശേഷം ബൈക്കില്‍ ആശുപത്രിയിലേക്കു പോയി.അരമണിക്കൂറോളം ഗേറ്റ് അടഞ്ഞു കിടന്നതിനാല്‍ സ്റ്റേഷനില്‍ എത്തിയവര്‍ക്ക് അകത്തു കടക്കാൻ സാധിച്ചില്ല. ഗേറ്റ് പൂട്ടിയ കാര്യം പൊലീസുകാര്‍ അറിഞ്ഞതുമില്ല. നാട്ടുകാരാണ് പൊലീസുകാരെ വിവരമറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍തന്നെ ചുറ്റിക ഉപയോഗിച്ച്‌ താഴ് തകര്‍ത്തു.

രാവിലെ 11 മണിയോടെ അമ്ബൂരിയിലെ ഒരു കടയ്ക്കു മുന്നില്‍ നിന്ന് നോബി അസഭ്യം പറയുകയും വനിതാ ജീവനക്കാരിയെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് കണ്ട് നാട്ടുകാരിലൊരാള്‍ തടയാൻ ശ്രമിച്ചപ്പോഴാണ് തലയ്ക്ക് പരുക്കേറ്റത് എന്നാണ് പൊലീസ് വിശദമാക്കുന്നത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല.