മറ്റൊരു ബന്ധമുണ്ടെന്ന് കണ്ടെത്തി; ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിന് മുന്നില്‍വച്ച്‌ വണ്ടിയോടിച്ച് പൊലീസ് സ്റ്റേഷനില്‍; യുവാവ് അറസ്റ്റില്‍

Spread the love

ബാംഗ്ലൂർ:  ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച്‌ യുവാവ്. ആനേക്കാല്ലില്‍ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കില്‍ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയത്.

video
play-sharp-fill

26കാരിയായ മാനസയെ ഭർത്താവ് ശങ്കർ വീട്ടിലുണ്ടായിരുന്ന മഴു ഉപയോഗിച്ച്‌ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ തല വെട്ടിയെടുത്ത ഇയാള്‍ കീഴടങ്ങാനായി പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു എന്നാണ് നല്‍കിയിരിക്കുന്ന മൊഴി.

ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലില്‍ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോണ്‍സ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തില്‍ കുളിച്ച നിലയില്‍ ഒരു യുവാവ് സ്കൂട്ടറോടിച്ച്‌ ഹൈവേയിലൂടെ അതിവേഗത്തില്‍ പോകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂട്ടറിന്‍റെ ഫുട്ബോർഡില്‍ വെട്ടിയെടുത്ത നിലയില്‍ ഒരു സ്ത്രീയുടെ തല. ഇതാരാണെന്ന് തിരക്കിയ പൊലീസിനോട് ഇത് തന്‍റെ ഭാര്യയാണെന്നും താൻ കൊലപ്പെടുത്തിയെന്നും യുവാവിന്‍റെ ഭാവഭേദമില്ലാതെയുള്ള മറുപടി നല്‍കി. ഇവർക്ക് മൂന്ന് വയസുള്ള ഒരു കു‍ഞ്ഞുണ്ട്.

മാനസയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് കണ്ടെത്തിയെന്നും ഇവരോട് നേരത്തേ വീട്ടില്‍ നിന്ന് പോകാൻ പറഞ്ഞിരുന്നെന്നും ശങ്കർ മൊഴി നല്‍കിയിട്ടുണ്ട്. വീടുവിട്ടെങ്കിലും കുഞ്ഞിനെ ഓർത്ത് മാനസ തിരിച്ച്‌ വന്നെന്നും കുഞ്ഞിനെ തനിക്കൊപ്പം വിടണമെന്ന് ആവശ്യപ്പെട്ടെന്നുമാണ് അയല്‍വാസികള്‍ പറയുന്നത്. ഇതേത്തുടർന്ന് ഇവർ തമ്മില്‍ വലിയ വഴക്കുണ്ടായി. ഒടുവില്‍ ഇവരെ മഴു ഉപയോഗിച്ച്‌ ശങ്കർ ക്രൂരമായി വെട്ടിക്കൊല്ലുകയായിരുന്നു.