കുടുംബവഴക്ക്; മരുമകന്റെ വെട്ടേറ്റ് ഭാര്യാമാതാവ് മരിച്ചു

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: മലപ്പുറം വണ്ടൂർ നടുവത്ത് ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. വരിച്ചാലിൽ സൽമത്ത് (52)ആണ് മരിച്ചത്. സംഭവത്തിൽ മരുമകൻ സമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

മകളെ വെട്ടാൻ ശ്രമിക്കുന്നത് തടയുമ്പോഴാണ് സൽമത്തിന് വെട്ടേറ്റത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group