play-sharp-fill
ചിക്കൻഫ്രൈ പാചകം ചെയ്ത് നൽകിയില്ല; പ്രകോപിതനായ യുവാവ് ഭാര്യയെ മരവടികൊണ്ട് അടിച്ച് കൊലപ്പെടുത്തി, മൃതദേഹം ചാക്കിൽ കെട്ടി തടാകത്തിൽ ഉപേക്ഷിച്ചു

ചിക്കൻഫ്രൈ പാചകം ചെയ്ത് നൽകിയില്ല; പ്രകോപിതനായ യുവാവ് ഭാര്യയെ മരവടികൊണ്ട് അടിച്ച് കൊലപ്പെടുത്തി, മൃതദേഹം ചാക്കിൽ കെട്ടി തടാകത്തിൽ ഉപേക്ഷിച്ചു

സ്വന്തം ലേഖകൻ

ബം​ഗളൂർ: ചിക്കൻഫ്രൈ പാചകം ചെയ്ത് നൽകാത്തതിന്റെ പേരിൽ യുവാവ് ഭാര്യയെ അടിച്ച് കൊലപ്പെടുത്തി. ബം​ഗളൂരിലാണ് സംഭവം. ഷിറിൻ ബാനു എന്ന യുവതിയാണ് മരിച്ചത്.

സംഭവത്തിൽ യുവതിയുടെ ഭർത്താവ് മുബാറക് പാഷ എന്ന 30കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 18നായിരുന്നു സംഭവം. മുബാറക് പാഷ ഭാര്യയോട് ചിക്കൻ ഫ്രൈ ഉണ്ടാക്കാൻ ആവശ്യപ്പെട്ട് പുറത്തുപോയി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ തിരിച്ചെത്തിയപ്പോൾ ഭാര്യ ചിക്കൻഫ്രൈ ഉണ്ടാക്കിയിരുന്നില്ല. ഇതിനെ ചൊല്ലി ഇരുവരും വഴക്കായി. കൈയിൽ കിട്ടിയ മരവടി ഉപയോഗിച്ച് ഇയാൾ ഭാര്യയെ അടിച്ച് കൊലപ്പെടുത്തി.

ഈ സമയം കുട്ടികൾ ഉറങ്ങുകയായിരുന്നു. മകളെ കാണാതായതോടെ ഷിറിൻ ബാനുവിന്റെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്നാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം കുറ്റം നിഷേധിച്ചു.

എന്നാൽ, തിങ്കളാഴ്ച സൊലദേവനഹള്ളി പൊലീസ് സ്റ്റേഷനിൽ ഹാജരായി കുറ്റം സമ്മതിച്ച് കീഴടങ്ങി. മൃതദേഹം ചാക്കിൽ കെട്ടി ചിക്കനബര തടാകത്തിൽ ഉപേക്ഷിച്ചെന്നാണ് ഇയാൾ പറഞ്ഞത്. പൊലീസ് മൃതദേഹം തിരഞ്ഞെങ്കിലും കിട്ടിയില്ല. കിടക്ക നിർമ്മാണ തൊഴിലാളിയായ മുബാറക് സ്ഥിരമായി മർദ്ദിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.