
തിരുവനന്തപുരം: വിവാഹ അഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്ക് അടിച്ചു കൊന്നു.
കിളിമാനൂർ സ്വദേശി ബിജു (40) ആണ് ചികിത്സയിലിരിക്കെ മരിച്ചത്. കൊല്ലം മടത്തറ സ്വദേശിയായ പ്രതി രാജീവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ 17 ന് രാത്രിയാണ് ബിജുവിനെ തലയ്ക്ക് അടിച്ചത്. വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ ദേഷ്യത്തിലായിരുന്നു മർദ്ദനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മർദ്ദനത്തിൽ നിലത്ത് വീണ ബിജുവിനെ യുവാവ് പാറക്കല്ല് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് അന്ത്യം. പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ അന്ന് തന്നെ പോലീസ് പിടികൂടിയിട്ടുണ്ട്.