video
play-sharp-fill

കുടുംബ കലഹത്തെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മണിക്കൂറുകളോളം മൃതദേഹത്തിനൊപ്പമിരുന്ന ഭർത്താവ് ഒടുവിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

കുടുംബ കലഹത്തെ തുടർന്ന് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; മണിക്കൂറുകളോളം മൃതദേഹത്തിനൊപ്പമിരുന്ന ഭർത്താവ് ഒടുവിൽ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

Spread the love

അഗർത്തല: വീട്ടിൽ വെച്ചുണ്ടായ തർക്കത്തിനിടെ ഭാര്യയെ അടിച്ചുകൊന്ന ശേഷം യുവാവ് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിച്ചു. മണിക്കൂറുകളോളം മൃതദേഹവുമായി വീട്ടിൽ തന്നെ കഴിഞ്ഞതിന് ശേഷമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി സ്വന്തം കുറ്റം ഏറ്റുപറഞ്ഞത്.

ത്രിപുരയിലെ വെസ്റ്റ് ത്രിപുര ജില്ലയിലാണ് സംഭവം. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ശ്യാംലാൽ ദാസ് എന്ന 40കാരനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഭാര്യ സ്വപ്നയെ കുടുംബ കലഹത്തെ തുടർന്ന് താൻ തലയ്ക്കടിച്ച് കൊന്നെന്ന് പൊലീസുകാരെ അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു ഈ സംഭവം.

ചില വീട്ടുകാര്യങ്ങൾ പറഞ്ഞ് വഴക്കുണ്ടായി ഒടുവിൽ ഭാരമുള്ള വസ്തു ഉപയോഗിച്ച് തലയ്ക്കടിച്ച് സ്വപ്നയെ കൊല്ലുകയായിരുന്നു. രാത്രി കൊലപാതകം നടത്തിയ ശേഷം പിറ്റേ ദിവസം ഉച്ച വരെ മൃതദേഹവുമായി ശ്യാംലാൽ ദാസ് വീട്ടിൽ കഴിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം 1.20ഓടെയാണ് പൊലീസ് സ്റ്റേഷനിലെത്തി കാര്യം പറയുന്നത്. വിവരമറിഞ്ഞ ഉടൻ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ ഇയാളുടെ വീട്ടിലെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭാര്യ വീട്ടിൽ രക്തത്തിൽ കുളിച്ച് കിടക്കുകയാണെന്നായിരുന്നു ഇയാൾ പറ‌ഞ്ഞത്. വീട്ടിൽ നിന്ന് മൃതദേഹം കണ്ടെടുത്തതിന് ശേഷം പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് ശ്യാംലാൽ ദാസിനെ അറസ്റ്റ് ചെയ്തു. മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി അയച്ചിരിക്കുകയാണ്. വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

70,000 രൂപ കൊടുത്ത് വാങ്ങിയ ഭാര്യയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി

70,000 രൂപ കൊടുത്ത് വാങ്ങിയ ഭാര്യയെ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : 70,000 രൂപ കൊടുത്ത് വാങ്ങി ഭാര്യയാക്കി പിന്നീട് മോശം പെരുമാറ്റം ആരോപിച്ച്‌ കൊന്നുതള്ളിയ ഭര്‍ത്താവും കൂട്ടാളികളും പിടിയില്‍.ഭാര്യ സ്വീറ്റിയുടെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെന്നും അവര്‍ ഇടയ്ക്ക് നാട് വിട്ടു പോകുന്നുവെന്നും പറഞ്ഞ് ഡല്‍ഹി സ്വദേശി ധരംവീറാണ്‌ കൊലപാതകം നടത്തിയത്.സംഭവത്തില്‍ ഇയാളെയും അരുണ്‍, സത്യവാൻ എന്നിവരെയും കൊലക്കുറ്റം ചുമത്തി സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ഫതേഹ്പൂര്‍ ബേരി പൊലീസ് അറസ്റ്റ് ചെയ്തു.

ഫതേഹ്പൂര്‍ ബേരിയിലെ ജീല്‍ ഖുദ്ര അതിര്‍ത്തിയിലെ വനത്തില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി ശനിയാഴ്ചയാണ് വിവരം കിട്ടിയതെന്നും തുടര്‍ന്ന് പൊലീസ് അവിടെയെത്തി മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്നും സൗത്ത് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് ചന്ദൻ ചൗധരി അറിയിച്ചു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരു ഓട്ടോറിക്ഷ സംശയകരമായ സാഹചര്യത്തില്‍ കാണുകയും തുടര്‍ന്ന് ഡ്രൈവര്‍ അരുണിനെ പിടികൂടിയെന്നും പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളാണ് കൊല്ലപ്പെട്ട സ്വീറ്റിയെ കുറിച്ചും ബന്ധുക്കളായ ധരംവീര്‍, സത്യവാൻ എന്നിവരെ കുറിച്ച്‌ വിവരം നല്‍കിയത്. നൻഗോളി നിവാസികളായ ഇവര്‍ ഹരിയാന അതിര്‍ത്തിയില്‍ വെച്ച്‌ സ്വീറ്റിയെ കഴുത്ത് ഞെരിച്ച്‌ കൊല്ലുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.സ്വീറ്റിയുടെ കുടുംബത്തെ കുറിച്ച്‌ വിവരമില്ലെന്നും താൻ അവരെ മറ്റൊരു സ്ത്രീക്ക് 70,000 രൂപ കൊടുത്ത് വാങ്ങിയതാണെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

യുവതിയുടെ വീട്ടുകാര്‍ ബിഹാറിലെ പാറ്റ്‌നയില്‍ നിന്നുള്ളവരാണെന്നും പറഞ്ഞു.സംഭവത്തില്‍ സെക്ഷൻ 302 (കൊലപാതകം), 201, 34 തുടങ്ങിയവ പ്രകാരമാണ് കേസെടുത്തത്. കൃത്യത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷ പൊലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.