യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് പണവും മൊബൈൽ ഫോണും കവർന്നു; പനച്ചിക്കാട് സ്വദേശികൾ ഗാന്ധിനഗർ പൊലീസിൻ്റെ പിടിയിൽ

Spread the love

ഗാന്ധിനഗർ: യുവാവിനെ ഗൂഢാലോചന നടത്തി തട്ടിക്കൊണ്ടുപോയി ദേഹോപദ്രവമേൽപ്പിച്ച് കൈവശമുണ്ടായിരുന്ന 5000 രൂപയും 20000 രൂപ വിലമതിക്കുന്ന ഫോണും കവർച്ച ചെയ്‌ത കേസിലെ പ്രതികൾ അറസ്റ്റിൽ.

video
play-sharp-fill

പനച്ചിക്കാട് പൂവൻതുരുത്ത്, കടുവാക്കുളം ഭാഗം, പുത്തൻപറമ്പ് വീട്ടിൽ വികാസ് വിനോദ് (25), പനച്ചിക്കാട് മൂലേടം പി ഒ, ഇല്ലിപ്പറമ്പിൽ രാഹുൽ രാജു (38/25), പനച്ചിക്കാട് പൂവൻതുരുത്ത് പി ഒ, പള്ളം ഭാഗം, പനയിൽ ജിഷ്ണു മധു (30), പനച്ചിക്കാട് വില്ലേജ്, പൂവൻതുരുത്ത് പി ഒ സൗപർണ്ണിക രൂപക് വിജയൻ (39) എന്നീ പ്രതികളെയാണ്
ഗാന്ധിനഗർ പോലീസ് അസ്റ്റ് ചെയ്തത്.

സ്റ്റേഷൻ എസ് എച്ച് ഒ ടി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ എസ്. ഐ ജയപ്രകാശ് എൽ ബിജുമോൻ ആർ, എസ് സി പി ഒ രഞ്ജിത്ത് ടി ആർ, സിപിഒമാരായ അനൂപ് പി ടി, ശ്രീനിഷ് തങ്കപ്പൽ, വേണുഗോപാൽ എൻ എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്‌തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷ്ണുവും വികാസും ചിങ്ങവനം പൊലീസ് സ്റ്റേഷനിൽ കേസുകൾ ഉള്ളവരാണ്. പ്രതികളെ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി കോട്ടയം II മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്‌തു.