കാഞ്ഞിരപ്പള്ളി, പൊൻകുന്നം സ്റ്റേഷനുകളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, പോക്സോ, അടിപിടി തുടങ്ങി നിരവധി ക്രിമിനല്‍ കേസുകൾ; ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂവപ്പള്ളി സ്വദേശിയായ യുവാവിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോട്ടയം: കൂവപ്പള്ളി, ആലംപരപ്പ് കോളനി ഭാഗത്ത് പുത്തൻവിളയിൽ വീട്ടിൽ മോഹനൻ മകൻ മനു മോഹൻ (33) എന്നയാളെയാണ്‌ കാപ്പാ നിയമപ്രകാരം വീയുർ സെൻട്രൽ ജയിലിൽ കരുതല്‍ തടങ്കലില്‍ അടച്ചത് .

ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കാഞ്ഞിരപ്പള്ളി, പൊൻകുന്നം എന്നീ സ്റ്റേഷനുകളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം, പോക്സോ, അടിപിടി തുടങ്ങിയ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനങ്ങളുടെ സ്വൈര്യ ജീവതത്തിന് തടസ്സം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചുവരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.