
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് ചങ്ങലീരിയിൽ സഹോദരിയുടെ മകന്‍റെ കുത്തേറ്റ് അമ്മാവന് പരിക്കേറ്റു. പറമ്പുള്ളി ചക്കിങ്ങൽ രാജുവിനാണ് (48) വയറിന് കുത്തേറ്റത്.
സംഭവവുമായി ബന്ധപ്പെട്ട് രാജുവിന്‍റെ സഹോദരിയുടെ മകൻ പ്രശാന്തിനെ(28) മണ്ണാർക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പ്രശാന്തിന്‍റെ അമ്മാവാനാണ് പരിക്കേറ്റ രാജു. പ്രശാന്ത് മുത്തശ്ശി ആനിയോട് പണം ആവശ്യപ്പെട്ട് ബഹളം ഉണ്ടാക്കിയത് ചോദിക്കാൻ ചെന്ന രാജുവിന്‍റെ വയറ്റിൽ മൂർച്ചയുള്ള ആയുധം വച്ച് കുത്തി പരിക്കേൽപ്പിക്കുയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിക്കേറ്റ രാജു താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാജുവിന്‍റെ പരിക്ക് ഗുരുതരമല്ല. പ്രതിക്കെതിരെ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പൊലീസ് ചുമത്തിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നുവെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.