
കഞ്ചാവ് പൊതികള്‍ കൊണ്ടുവെച്ച ശേഷം വിദ്യാര്‍ത്ഥിനികള്‍ക്ക് വിവരം നല്‍കും; ആവശ്യക്കാര്‍ ഇവിടെ വന്ന് കഞ്ചാവെടുത്തശേഷം പണം വെക്കും; രാത്രിയിലെത്തി പണം ശേഖരിക്കും; സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
സ്വന്തം ലേഖകൻ
നെടുമങ്ങാട്: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പനവൂര്‍ കല്ലിയോട് ദര്‍ഭ വീളകത്തുവീട്ടില്‍ അനില്‍ കൃഷ്ണ( 23) ആണ് പിടിയിലായത്.
ഹോസ്റ്റലില്‍ കടന്ന് ഏറ്റവും മുകളിലെ നിലയിലെ വാട്ടര്‍ ടാങ്കിന് ചുവട്ടില്‍ കഞ്ചാവ് പൊതികള്‍ കൊണ്ടുവച്ച ശേഷം വിദ്യാര്‍ത്ഥിനികള്‍ക്ക് വിവരം നല്‍കും. ആവശ്യക്കാര്‍ ഇവിടെ വന്നു കഞ്ചാവ് എടുത്ത ശേഷം പണം ഇവിടെവെക്കും. രാത്രിയില്‍ ഇയാള്‍ ഇവിടെ കയറി പണം എടുത്തുകൊണ്ടു പോവുകയാണ് പതിവ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോസ്റ്റലില്‍ അതിക്രമിച്ചു കടന്ന ഇയാളെ ജീവനക്കാര്‍ തടഞ്ഞുവെച്ചു പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പൊലീസെത്തി അനിലിനെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് പൊലീസ് സ്റ്റേഷനില്‍ ആറു കേസുകള്‍ പ്രതിക്കെതിരെ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.