
സ്വന്തം ലേഖകൻ
കോട്ടയം: മൊബൈല്‍ഫോണ്‍ എടുക്കാൻ കിണറില്‍ ഇറങ്ങി ബോധരഹിതനായ ആള്‍ക്ക് രക്ഷകരായി കോട്ടയം അഗ്നിരക്ഷാസേന. ചെങ്ങളം ഇടയ്ക്കരിച്ചിറ സാബു(60)വിനെയാണ് അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.
കോട്ടയം ലോഗോസ് ജംഗ്ഷൻ 3ഡി ബ്ലോക്കിനു സമീപം ജയിംസ് ജേക്കബിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനു പിന്നിലുള്ള കിണറ്റിലാണ് മൊബൈല്‍ ഫോണ്‍ വീണത്. ഇതെടുക്കുന്നതിനുവേണ്ടി സാബു കിണറ്റില്‍ ഇറങ്ങുകയും തിരികെക്കയറാൻ കഴിയാതെ ബോധരഹിതനാകുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അംഗങ്ങള്‍ ബോധരഹിതനായി ഇരിക്കുകയായിരുന്ന സാബുവിനെ കിണറ്റില്‍ ഇറങ്ങി കയറും കസേരയും ഉപയോഗിച്ച് പുറത്തെത്തിച്ചു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.